“സമന്വയം – 23” സപ്തദിന ക്യാമ്പ് തുടങ്ങി

മേത്തല : വയോജന സംഗമം, തൊഴിലുറപ്പ് തൊഴിലാളികളുമായി സ്നേഹസംഗമം, ”സന്നദ്ധം” എന്ന പ്രഥമ ശുശ്രൂഷ ബോധവൽക്കരണം, ശാസ്ത്രാഭിരുചി വളർത്തുന്നതിലൂടെ ഭാരതീയം എന്നീ ലക്ഷ്യങ്ങളോടെ അഴീക്കോട് സീതി സാഹിബ് മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ നാഷ്ണൽ സർവീസ് സ്കീം (NSS) സപ്ത ദിന ക്യാമ്പിന് തുടക്കമായി.

മേത്തല ബാലാനുബോധിനി അപ്പർ പ്രൈമറി സ്കൂളിൽ വാർഡ് കൗൺസിലർ സ്മിത ആനന്ദൻ അധ്യക്ഷത വഹിച്ച ചടങ്ങ് കൊടുങ്ങല്ലൂർ നഗരസഭ ചെയർപേഴ്സൺ ടി കെ ഗീത ഉദ്ഘാടനം ചെയ്തു.

continue reading below...

continue reading below..


വാർഡ് കൗൺസിലർ എം കെ രമാദേവി, വാർഡ് കൗൺസിലർ ഹിമേഷ്, ദേശീയ അധ്യാപക അവാർഡ് ജേതാവ് പി എ സീതി മാസ്റ്റർ, പ്രിൻസിപ്പാൾ ടി വി സമീന ടീച്ചർ, മേത്തല ബാലനുബോധിനി യു പി സ്കൂൾ മാനേജർ അശോക് കുമാർ മാസ്റ്റർ, ബാലനുബോധിനി യുപി സ്കൂൾ പിടിഎ പ്രസിഡണ്ട് എം കെ ശിവദാസൻ,സീതി സാഹിബ് മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ പി ടി എ പ്രസിഡണ്ടും എറിയാട് ഗ്രാമപഞ്ചായത്ത് ബോർഡ് അംഗവുമായ കെ എം സാദത്ത്, മേത്തല ബാലാനുബോധിനി യുപി സ്കൂൾ പ്രധാനധ്യാപിക ടി ആർ ഷേർളി, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ പി എസ് ഹഫീത ടീച്ചർ, പിടിഎ വൈസ് പ്രസിഡന്റ് സിറാജുദ്ദീൻ, ”മാള കാർമൽ കോളേജ് എൻ എസ് എസ് വളണ്ടിയർ ഓഫ് ദി ഇയർ 1985” ഉം സീതി സാഹിബ് മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ അധ്യാപികയുമായ വി എ റംലത്ത് ടീച്ചർ തുടങ്ങിയവർ സംസാരിച്ചുYou cannot copy content of this page