തൃശ്ശൂർ റവന്യു ജില്ല ശാസ്ത്രോത്സവം & വൊക്കേഷണൽ എക്സ്പോ സമാപിച്ചു, കൊടുങ്ങല്ലൂർ വിദ്യാഭ്യാസ ഉപജില്ല 1234 പോയിന്റോടെ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. തൃശ്ശൂർ ഈസ്റ്റ് (1144) രണ്ടാം സ്ഥാനം, ഇരിങ്ങാലക്കുട (1103) മൂന്നാം സ്ഥാനം, എച്ച്എസ്എസ് പനങ്ങാട് (346) കൂടുതൽ പോയിന്റ് നേടിയ സ്കൂൾ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിൽ കഴിഞ്ഞ രണ്ടു ദിവസമായി നടന്നുവന്ന തൃശ്ശൂർ റവന്യൂജില്ലാ ശാസ്ത്രോത്സവം ആൻഡ് വെക്കേഷണൽ എക്സ്പോ സമാപിച്ചു. കൊടുങ്ങല്ലൂർ വിദ്യാഭ്യാസ ഉപജില്ല 1234 പോയിന്റോടെ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. തൃശ്ശൂർ ഈസ്റ്റ് 1144 രണ്ടാം സ്ഥാനം, ഇരിങ്ങാലക്കുട 1103 മൂന്നാം സ്ഥാനം നേടി.

സ്കൂൾ വൈസ് പോയിന്റിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി ഒന്നാം സ്ഥാനത്ത് എത്തിയത് എച്ച്എസ്എസ് പനങ്ങാട് (346). എച്ച് എസ് ചെന്ത്രാപ്പിന്നി 254 പോയിന്റ് രണ്ടാം സ്ഥാനം, എൽ എഫ് സി ജി എച്ച് എസ് എസ് മമ്മിയൂർ 258 മൂന്നാം സ്ഥാനം

സമാപന സമ്മേളനം തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിതാ ബാലൻ സമ്മാനദാനം നിർവഹിച്ചു.

continue reading below...

continue reading below..

സയൻസ് വിഭാഗത്തിൽ ഇരിങ്ങാലക്കുട ഉപജില്ല 82 പോയിന്റോടെ ഒന്നാം സ്ഥാനത്തും വലപ്പാട് 81 കൊടുങ്ങല്ലൂർ 78 പോയിന്റ് ഓടെ രണ്ടാം സ്ഥാനത്തും മൂന്നാം സ്ഥാനത്തും യഥാക്രമം എത്തി.

മാത്തമാറ്റിക്സ് വിഭാഗത്തിൽ കൊടുങ്ങല്ലൂർ ഉപജില്ല 266 പോയിന്റ് ഒന്നാം സ്ഥാനത്തും തൃശ്ശൂർ ഈസ്റ്റ് 260 പോയിന്റ് രണ്ടാം സ്ഥാനത്തും, കുന്നംകുളം 229p പോയിന്റ് മൂന്നാം സ്ഥാനത്തും എത്തി.

സോഷ്യൽ സയൻസ് വിഭാഗത്തിൽ തൃശ്ശൂർ ഈസ്റ്റ് ഉപജില്ല 110 പോയിന്റ് നേടി ഒന്നാം സ്ഥാനത്തും, വടക്കാഞ്ചേരി 87 പോയിന്റ് ചാവക്കാട് 86 പോയിന്റ്

വർക്ക് എക്സ്പീരിയൻസ് വിഭാഗത്തിൽ കൊടുങ്ങല്ലൂർ ഉപജില്ല 717 ഒന്നാം സ്ഥാനം, തൃശ്ശൂർ വെസ്റ്റ് 659. രണ്ടാം സ്ഥാനം, ഇരിങ്ങാലക്കുട ഉപജില്ല 632 മൂന്നാം സ്ഥാനം

ഐ.ടി തൃശ്ശൂർ ഈസ്റ്റ് 124 പോയിന്റ് ഒന്നാം സ്ഥാനം, ഇരിങ്ങാലക്കുട 107 പോയിന്റ് രണ്ടാം സ്ഥാനം, ചാലക്കുടി 16 പോയിന്റ് മൂന്നാം സ്ഥാനം.

2 ദിവസങ്ങളിലായി നടന്ന 13- ാം തൃശ്ശൂർ റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രോത്സവം & വൊക്കേഷണൽ എക്സ്പോയിൽ 12 വിദ്യാഭ്യാസ ജില്ലയിൽ നിന്നായി 3180 ഓളം പ്രതിഭകൾ പങ്കെടുത്തു

സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ (പ്രവൃത്തിപരിചയമേള), എൽ എഫ് കോൺവെന്റ് സ്കൂൾ (ഐടി & സയൻസ് ഫെയർ), ഡോൺ ബോസ്കോ ഹയർ സെക്കന്ററി സ്കൂൾ (ഗണിത ശാസ്ത്രമേള), ഗവ: ബോയ്സ് ഹയർ സെക്കന്ററി (വൊക്കേഷണൽ എക്സ്പോ) സ്കൂൾ എന്നിവിടങ്ങളിലായിരുന്നു വേദികൾ

ഹയർസെക്കൻഡറി പഠനത്തോടൊപ്പം തൊഴിൽ പരിശീലനം ലക്ഷ്യമാക്കി പ്രവർത്തിച്ചുവരുന്ന തൃശ്ശൂർ, ഇടുക്കി ജില്ലകളിലെ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിലെ വിദ്യാർത്ഥികൾ തങ്ങളുടെ പാഠ്യപദ്ധതികളുടെ ഭാഗമായി നിർമ്മിക്കുന്ന ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും പ്രദർശനവും, വിൽപ്പനയും വിവിധ സ്റ്റാളുകളിലായി ഒരുക്കിയിരുന്നു. മികച്ച സംഘാടനം കൊണ്ട് മേള ശ്രദ്ധേയമായി

join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
follow facebook
https://www.facebook.com/irinjalakuda
follow instagram
https://www.instagram.com/irinjalakudalive/
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
subscribe YouTube Channel
https://www.youtube.com/irinjalakudanews

You cannot copy content of this page