സയൻസ് ഓവറോൾ ചാമ്പ്യൻഷിപ് ഇരിങ്ങാലക്കുട സബ് ജില്ലക്ക്

ഇരിങ്ങാലക്കുട : തൃശ്ശൂർ റവന്യു ജില്ല ശാസ്ത്രോത്സവം & വൊക്കേഷണൽ എക്സ്പോയിൽ കടുത്ത മത്സരം ഉണ്ടായിരുന്ന സയൻസ് വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻഷിപ് ഇരിങ്ങാലക്കുട സബ് ജില്ല നേടി . സയൻസ് വിഭാഗത്തിൽ ഇരിങ്ങാലക്കുട ഉപജില്ല 82 പോയിന്റോടെ ഒന്നാം സ്ഥാനത്തും വലപ്പാട് (81) രണ്ടാം സ്ഥാനത്തും, കൊടുങ്ങല്ലൂർ (78) പോയിന്റോടെ മൂന്നാം സ്ഥാനത്തും യഥാക്രമം എത്തി.

ഇതിനു പുറമെ ഐടി വിഭാഗത്തിൽ രണ്ടാം സ്ഥാനവും, വർക്ക് എക്സ്പീരിയൻസ് വിഭാഗത്തിൽ മൂന്നാം സ്ഥാനവും ഇരിങ്ങാലക്കുട കരസ്ഥമാക്കി. കൂടാതെ ഓവറോൾ പോയിന്റ് നിലയിൽ ഇരിങ്ങാലക്കുട ഉപജില്ല 1103 പോയിന്റോടെ മൂന്നാം സ്ഥാനവും നേടി.

2 ദിവസങ്ങളിലായി ഇരിങ്ങാലക്കുടയിൽ നടന്ന 13- ാം തൃശ്ശൂർ റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രോത്സവം & വൊക്കേഷണൽ എക്സ്പോയിൽ 12 വിദ്യാഭ്യാസ ജില്ലയിൽ നിന്നായി 3180 ഓളം പ്രതിഭകൾ പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page