ഇ.കെ.എൻ അനുസ്മരണവും സ്മാരക പ്രഭാഷണവും സെപ്റ്റംബർ 12 ന്

ഇരിങ്ങാലക്കുട : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി, ഭാരത് ജ്ഞാൻ വിജ്ഞാൻ സമിതി അഖിലേന്ത്യ ട്രഷറർ എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ഭൗതികശാസ്ത്ര അധ്യാപകൻ ആയിരുന്ന പ്രൊഫ. ഇ.കെ നാരായണൻ മാഷിന്‍റെയും പത്നി നളിനിയുടെയും ഇരുപത്തിയൊന്നാം ചരമവാർഷിക ദിനമായ സെപ്റ്റംബർ 12 ചൊവ്വാഴ്ച ഇ.കെ.എൻ വിദ്യാഭ്യാസ ഗവേഷണ വികസന കേന്ദ്രത്തിന്‍റെ നേതൃത്വത്തിൽ ഇ കെ എൻ അനുസ്മരണവും സ്മാരക പ്രഭാഷണവും സംഘടിപ്പിക്കുന്നു.

ഇരിങ്ങാലക്കുട എസ് എൻ ക്ലബ് ഹാളിൽ ചൊവ്വാഴ്ച നാലുമണിക്ക് നടക്കുന്ന പരിപാടിയിൽ ‘ഇന്ത്യ എന്ന സ്വപ്നം യോജിപ്പിന്‍റെ രാഷ്ട്രീയം’ എന്ന വിഷയത്തിൽ ഇ കെ എൻ സ്മാരക പ്രഭാഷണം പ്രൊഫസർ കെ സച്ചിദാനന്ദൻ നിർവഹിക്കും. വി ജി ഗോപിനാഥൻ അനുസ്മരണ പ്രഭാഷണം നടത്തും.

ഇ കെ എൻ വിദ്യാഭ്യാസ ഗവേഷണ വികസന കേന്ദ്രം പ്രസിഡന്റ് ഡോ. മാത്യൂ പോൾ ഊക്കൻ അധ്യക്ഷത വഹിക്കും. സെക്രട്ടറി ഇ വിജയകുമാർ സ്വാഗതമാശംസിക്കും, ട്രഷറർ പി എൻ ലക്ഷ്മണൻ നന്ദി പറയും.

continue reading below...

continue reading below..

You cannot copy content of this page