ഇരിങ്ങാലക്കുട : പൊതുപ്രവർത്തന രംഗത്ത് ആറര പതിറ്റാണ്ട് തികച്ച കെ വേണുമാസ്റ്റർക്ക് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇരിങ്ങാലക്കുടയിൽ ആദരവ് നൽകി. കഴിഞ്ഞ ആറര പതിറ്റാണ്ട് കാലം പൊതുപ്രവർത്തനരംഗത്ത് നിറസാന്നിധ്യമായ മുൻ നഗരസഭ കൗൺസിലറും വൈസ് ചെയർമാനുമായ കെ വേണുമാസ്റ്റർക്ക് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇരിങ്ങാലക്കുടയിൽ സ്വീകരണം നൽകി. തൃശ്ശൂർ എം.പി ശ്രീ ടി എൻ പ്രതാപൻ ഉദ്ഘാടനം ചെയ്തു.
എം.സി.പി കൺവെൻഷന് സെന്ററിൽ ശനിയാഴ്ച നടന്ന ചടങ്ങിൽ എം.എൽ.എ സനീഷ് കുമാർ ജോസഫ് ഉപഹാരസമർപ്പണം നടത്തി. നഗരസഭാ അധ്യക്ഷ സുജ സഞ്ജീവ്കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡി സി സി സെക്രട്ടറിമാരായ ആന്റോ പെരുമ്പിള്ളി, സോണിയ ഗിരി, കെ കെ ശോഭനൻ, സതീഷ് വിമലൻ, മുനിസിപ്പൽ വൈസ് ചെയർമാൻ ടി വി ചാർളി എന്നിവർ ആശംസകൾ അറിയിച്ചു. സംഘാടക സമിതി ചെയർമാൻ എം. പി ജാക്സൻ സ്വാഗതവും മണ്ഡലം പ്രസിഡന്റ് ജോസഫ് ചാക്കോ നന്ദിയും പറഞ്ഞു
വാർത്തകൾ തുടർന്നും ലഭിക്കുവാൻ
▪ join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O