ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ ഇരിങ്ങാലക്കുട മേഖല കൺവെൻഷൻ നടന്നു

ഇരിങ്ങാലക്കുട : കേരളത്തിലെ ഏറ്റവും വലിയ ബസ്സുടമ സംഘടനയായ ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ ഇരിങ്ങാലക്കുട മേഖല കൺവെൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയും സംയുക്ത സമിതി കൺവീനർ കൂടിയായ ടി ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മേഖലാ പ്രസിഡന്റ് പ്രജീഷ് അധ്യക്ഷത വഹിച്ചു. ഈ മേഖലയിൽ ബസ് ഉടമകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനും പരിപാടികൾ തീരുമാനിക്കാനുമാണ് കൺവെൻഷൻ ചേർന്നത്

സ്വകാര്യ ബസുകൾ നാട്ടിലെ ഒഴിവാക്കാനാവാത്ത ഒരു അവിഭാജ്യ ഘടകമാണെന്നും ഈ മേഖലയിലെ പ്രശ്നങ്ങൾക്കെതിരെ സംഘടിതമായി പോരാടേണ്ടതുണ്ടെന്നും പി ഗോപിനാഥൻ പറഞ്ഞു. വിദ്യാർത്ഥികളുടെ ബസ് നിരക്ക് വർദ്ധിപ്പിക്കുക, ബസ്സിൽ ക്യാമറ, ജിപിഎസ്, സീറ്റ് ബെൽറ്റ് എന്നീ സംവിധാനങ്ങൾ പ്രായോഗികമല്ലാത്തതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ചടങ്ങിൽ തൃശ്ശൂർ ജില്ലാ പ്രസിഡന്റ് ടിവി വർഗീസ് ജനറൽ സെക്രട്ടറി ബി എസ് പ്രദീപ് എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page