ടോവിനോക്ക് ഐക്യദാർഢ്യവുമായി യൂത്ത് കോൺഗ്രസ്സും

ഇരിങ്ങാലക്കുട : നീറ്റ് പരീക്ഷ ക്രമകേടിനെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥികളെ തല്ലിച്ചതച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ പ്രതികരിച്ച ടോവിനോ തോമസിന്റെ വീട്ടിലേക്ക് യുവ മോർച്ച നടത്തിയ മാർച്ചിനെ അപലപിച്ച് യൂത്ത് കോൺഗ്രസ്‌. കേന്ദ്ര സർക്കാർ ഭാവി തലമുറയെ അടിച്ചമർത്തുന്നു. വിദ്യാർത്ഥി സമരങ്ങളെ നേരിടേണ്ടത് ഇതരത്തിലല്ല എന്ന ടോവിനോയുടെ പ്രസ്താവനയാണ് ജനാധിപത്യ ഭാരതം ഒന്നടങ്കം പറയുന്നത്. ഈ നിലപാട് എടുത്ത നടന് യൂത്ത് കോൺഗ്രസ്‌ ഐക്യദാർഢ്യം അർപ്പിക്കുന്നു. യുവമോർച്ചയുടെ ഫാസിസ്റ്റ് നിലപാടുകൾ ഇവിടെ വിലപോകില്ലെന്നും യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം പ്രഡിഡന്റ് സനൽ കല്ലൂക്കാരൻ പ്രസ്താവനയിൽ അറിയിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page