ഉപജില്ലാ അറബിക് കലോത്സവം ഓവറോൾ ഒന്നാം സ്ഥാനം ബി.വി.എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കൽപ്പറമ്പ്‌

ഇരിങ്ങാലക്കുട : 35 മത് ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ലാ കേരള സ്കൂൾ കലോത്സവത്തിൽ അറബി വിഭാഗം കലോത്സവം ഓവറോൾ ഒന്നാം സ്ഥാനം ബി.വി.എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കൽപ്പറമ്പും (140 ) രണ്ടാം സ്ഥാനം ബി.വി.എം ഹൈസ്കൂൾ കല്ലേറ്റുംകരയും (99) മൂന്നാം സ്ഥാനം സെൻറ് ആൻറണീസ് ഹയർ സെക്കണ്ടറി സ്കൂൾ മൂർക്കനാടും (71) നേടി.

ഹൈസ്കൂൾ അറബിക് വിഭാഗത്തിൽ ഒന്നാം സ്ഥാനം ബി വി എം ഹൈസ്കൂൾ കൽപ്പറമ്പും (75) രണ്ടാം സ്ഥാനം ബി.വി.എം ഹൈസ്കൂൾ കല്ലേറ്റുംകരയും (57) മൂന്നാം സ്ഥാനം സെൻറ് ആൻറണീസ് ഹൈസ്കൂൾ മൂർക്കനാടും (48) നേടി.

യു.പിഅറബിക് വിഭാഗത്തിൽ ഒന്നാം സ്ഥാനം ബി വി എം ഹൈസ്കൂൾ കൽപ്പറമ്പും (65) രണ്ടാം സ്ഥാനം ജി യു പി എസ് വെള്ളാങ്കല്ലൂരും (63) മൂന്നാം സ്ഥാനം പി എസ് എം വി ഹയർസെക്കൻഡറി സ്കൂൾ കാട്ടൂരും (43) നേടിയിരിക്കുന്നു .

എൽ.പി അറബിക്കൽ ഒന്നാം സ്ഥാനം സെൻറ് ജോസഫ് ഹൈസ്കൂൾ കരുവന്നൂർ (45) രണ്ടാം സ്ഥാനം സെൻറ് ആൻറണീസ് എൽ പി സ്കൂൾ മൂർക്കനാട്, സെൻമേരീസ് എൽപിഎസ് എടതിരിഞ്ഞി, എഎൽപിഎസ് കാറളം എന്നിവരും (43) മൂന്നാം സ്ഥാനം ഐ ജെ എൽ പി എസ് കല്ലേറ്റുംകര 41 നേടി.

ഇരിങ്ങാലക്കുട സെയ്ൻറ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിൽ നാല് ദിവസങ്ങളായിട്ടാണ് കലോത്സവം അരങ്ങേറിയത്. സമാപന സമ്മേളനം ഉന്നതവിദ്യാഭ്യാസ സമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു ഉദ്ഘാടനം നിർവ്വഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ലളിത ബാലൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇരിങ്ങാലക്കുട മുനിസിപ്പൽ വൈസ്. ചെയർപേഴ്സൺ ബൈജു കുറ്റിക്കാടൻ, തൃശ്ശൂർ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡൻറ് എന്നിവർ മുഖ്യാതിഥിയായിരുന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive


You cannot copy content of this page