പണിയ നൃത്തത്തിൽ സംസ്ഥാന സ്കൂൾ കലോത്സവവം ഹൈസ്ക്കൂൾ വിഭാഗം എ ഗ്രേഡ് കരസ്ഥമാക്കി എടതിരിഞ്ഞി എച്ച്.ഡി.പി സമാജം ഹയർ സെക്കൻഡറി സ്കൂൾ

ഇരിങ്ങാലക്കുട : തിരുവനന്തപുരത്ത് നടക്കുന്ന 63-ാം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഇക്കുറി പുതുതായി ഉൾപ്പെടുത്തിയ വയനാടൻ ഗോത്ര നൃത്തമായ പണിയ നൃത്തം ഹൈസ്ക്കൂൾ വിഭാഗത്തിൽ എടതിരിഞ്ഞി എച്ച് ഡി പി സമാജം ഹയർസെക്കൻഡറി സ്കൂൾ എ ഗ്രേഡ് കരസ്ഥമാക്കി.

ഉജ്ജ്വൽ കൃഷ്ണ, രോഹിത്, നിവേദ്യ ടി എസ്, ഹരി പ്രിയ പി എം, നവമിക, ആദിത്യ കെ വി, ശ്രീനന്ദ ടി ആർ, നിവേദ്യ ബിനേഷ്, ശിവനിക രണദേവ്, ഋതുന എൻ ഡി, ദേവിക ടി കെ, പവിത്ര പി പി എന്നീ വിദ്യാർത്ഥികളാണ് പണിയ നൃത്തത്തിൽ പങ്കെടുത്തത്. രഞ്ജിത്ത് വയനാട് ആണ് നൃത്ത പരിശീലകൻ.

ഇത്തവണ അഞ്ച് തദ്ദേശീയ കലാരൂപങ്ങളാണ് പുതുതായി 63-ാം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇരുള നൃത്തം, പണിയ നൃത്തം, മലപ്പുലയ ആട്ടം, മംഗലം കളി, പളിയ നൃത്തം തുടങ്ങിയ കലാരൂപങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.



വയനാട്‌ ജില്ലയിലെ പണിയ വിഭാഗക്കാരുടെ തനത്‌ കലാരൂപമായ ഗോത്ര നൃത്തമാണ് പണിയ നൃത്തം. ചുരമിറങ്ങിയെത്തിയ കലാരൂപത്തെ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page