ടൗൺ അമ്പ് ഫെസ്റ്റ് ലോഗോ പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട : പിണ്ടി പെരുന്നാളിനോടനുബന്ധിച്ച് നടത്തുന്ന ഇരിങ്ങാലക്കുട ടൗൺ അമ്പ് ഫെസ്റ്റിവലിന്റെ ലോഗോ പ്രകാശനം ഉന്നത വിദ്യാഭ്യാസ സാമുഹി നീതി വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു നിർവ്വഹിച്ചു. അമ്പ് ഫെസ്റ്റ് പ്രസിഡന്റ് റെജി മാളക്കാരൻ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ വി.ആർ. സുനിൽകുമാർ എം.എൽ.എ. മുഖ്യാതിഥി ആയിരുന്നു.



അമ്പ് ഫെസ്റ്റ് ജനറൽ കൺവീനർ ജിക്സൺ മങ്കിടിയാൻ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഷാജു പാറേക്കാടൻ, പ്രോഗ്രാം കമ്മറ്റി കൺവീനർ ടെൽസൺ കോട്ടോളി, പബ്ലിസിറ്റി ജോ.കൺവീനർ ഡേവിസ് ചക്കാലക്കൽ,അമ്പ് ഫെസ്റ്റ് ജോ. കൺവീനർ ജോബി അക്കരക്കാരൻ എന്നിവർ പ്രസംഗിച്ചു.



ഫെബ്രുവരി 25, 26, 27 തിയതികളിലാണ് ടൗൺ അമ്പ് ഫെസ്റ്റ്. നാല്പതോളം ലോഗോ എൻട്രികളിൽ നിന്ന് അവാർഡ് കമ്മറ്റി ഷാബു ഹംസയുടെ ലോഗോയാണ് തെരഞ്ഞെടുത്തത്. ക്യാഷ് അവാർഡും മെമെന്റോയും മതസൗഹാർദ സമ്മേളനത്തിൽ വച്ച് ഷാബു ഹംസക്ക് സമ്മാനിക്കും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page