ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ 2024 ഉത്സവത്തോടനുബന്ധിച്ച് പ്രത്യേകം സ്റ്റേജുകളിൽ കലാപരിപാടികൾ അവതരിപ്പിക്കുന്നതിന് അപേക്ഷകൾ ക്ഷണിക്കുന്നു

ഇരിങ്ങാലക്കുട : ദേശീയ, സംഗീത, നൃത്തോത്സവമായി കൊണ്ടാടുന്ന ഇരിങ്ങാലക്കുട ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് പ്രത്യേകം സ്റ്റേജുകളിൽ കലാപരിപാടികൾ അവതരിപ്പിക്കുന്നതിന് അപേക്ഷകൾ ക്ഷണിക്കുന്നു.

പങ്കെടുക്കുന്ന പരിപാടിയുടെ വിശദവിവരങ്ങൾ വ്യക്തമായ മേൽവിലാസത്തോടു കൂടി ഫോൺ നമ്പർ സഹിതം ” അഡ്മിനി സ്ട്രേറ്റർ, കൂടൽമാണിക്യം ദേവസ്വം, ഇരിങ്ങാലക്കുട 680121 ” എന്ന വിലാസത്തിൽ തപാൽ മുഖേനയോ, contact@koodalmanikyam.com എന്നതിലേക്ക് മെയിൽ അയക്കുകയോ ചെയ്യാവുന്നതാണ്.

അപേക്ഷകൾ 2024 ജനുവരി 15 തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് മുൻപ് ദേവസ്വം ഓഫീസിൽ ലഭിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 9539220511, 9497 561204 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

ഏപ്രിൽ 21 ന് കൊടിയേറി മെയ് 1ന് കൂടപ്പുഴയിൽ ആറാട്ട് ആറാട്ടോടെയാണ് 2024 ലെ ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ തിരുത്സവം ആഷോഷിക്കുന്നത്

Applications are invited for presenting artistic programs on special stages in connection with the festival of Sri Koodalmanikyam Temple, which is celebrated as a national music and dance festival 2024 . Festival is from April 21st to May 1st.

The details of the participating program can be sent by post to “Administrator , Koodalmanikyam Devaswom, Irinjalakuda. Kerala PIN 680121” with clear address along with phone number or mail to contact@koodalmanikyam.com . Applications should be received at the Devaswom office before 5:00 PM on Monday, January 15, 2024. For more information contact 9539220511 and 9497561204




അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page