ഇരിങ്ങാലക്കുട സെൻറ് തോമസ് കത്തീഡ്രൽ ദുക്റാന ഊട്ടു തിരുനാളും രൂപതയുടെ ആസ്ഥാന ദേവാലയമായി ഉയർത്തപ്പെട്ടതിന്‍റെ 45 -ാം വാർഷികവും ജൂലായ് 3 ന് ആഘോഷിക്കും

ഇരിങ്ങാലക്കുട : സെൻറ് തോമസ് കത്തീഡ്രൽ ദുക്റാന ഊട്ടു തിരുനാളും രൂപതയുടെ ആസ്ഥാന ദേവാലയമായി ഉയർത്തപ്പെട്ടതിന്‍റെ 45 ആം വാർഷികവും ജൂലൈ മൂന്നാം തീയതി തിങ്കളാഴ്ച ആഘോഷിക്കും. 25000 പേർക്ക് ഒരുക്കുന്ന സൗജന്യ നേർച്ച സദ്യ കത്തീഡ്രൽ അങ്കണത്തിലെ പന്തലിൽ രാവിലെ 8 30 മുതൽ ഉച്ചയ്ക്ക് 2 മണി വരെയാണ് ക്രമീകരിച്ചിരിക്കുന്നത്.

ജൂലൈ ഒന്നാം തീയതി ശനിയാഴ്ച രാവിലെ 7:15ന് കുർബാനയ്ക്ക് ശേഷം പതാക ഉയർത്തും കത്തീഡ്രൽ വികാരി ഫാ യസ് ചെറപ്പണത്ത് മുഖ്യകാർമികത്വം വഹിക്കും. രണ്ടാം തീയതി ഞായറാഴ്ച വൈകിട്ട് 5 30ന് വിശുദ്ധ കുർബാന ലദീഞ്ഞ് നൊവേന രൂപം എഴുന്നള്ളിച്ചു വയ്ക്കൽ തുടങ്ങിയ തിരുക്കർമ്മങ്ങൾ നടക്കും. തിരുനാൾ ദിനമായ മൂന്നാം തീയതി രാവിലെ 7 30ന് രൂപതാ മെത്രാൻ മാർ പോളി കണ്ണുകാടന്റെ മുഖ്യ കാർമികത്വത്തിൽ ദിവ്യബലി തുടർന്ന് ഊട്ടുനേർച്ച വെഞ്ചിരിപ്പ് തുടർന്ന് 10 മണിക്ക് തിരുനാൾ പാട്ടു കുർബാനയ്ക്ക് റവ ഫ അജിത്ത് ചിറ്റിലപ്പിള്ളി മുഖ്യകാർമികത്വം വഹിക്കും രൂപത ചാൻസിലർ റവ ഫ കിരൺ തട്ടുള തിരുനാൾ സന്ദേശം നൽകും തുടർന്ന് പള്ളി ചുറ്റി പ്രദർശനവും ഉണ്ടായിരിക്കും.

continue reading below...

continue reading below..


ഊട്ടു തിരുനാളിനോട് അനുബന്ധിച്ച് ജൂലൈ നാലാം തീയതി വൈകിട്ട് 7 മണിക്ക് ഇടവകയിലെ അഞ്ഞൂറിൽപരം കലാകാരന്മാർ അണിനിരക്കുന്ന മെഗാ ഷോ അതാരഹ്, 2023 കത്തീഡ്രൽ അങ്കണത്തിൽ രൂപതാ മെത്രാൻ മാർ പോളി കണ്ണുകാടൻ ഉദ്ഘാടനം ചെയ്യും. ഊട്ടു തിരുന്നാളിന് സംഭാവനയായി ലഭിക്കുന്ന തുകയിൽ ചിലവ് കഴിച്ച് ബാക്കി സംഖ്യ ഇടവകയുടെ നേതൃത്വത്തിൽ മാനസിക വെല്ലുവിളി നേരിടുന്ന യുവതികളുടെ പുനരധിവാസത്തിനായി നടത്തുന്ന സാന്ത്വനസതന്റെ ചിലവുകൾക്ക് ഉപയോഗിക്കുന്നതാണെന്നും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

വികാരി ഫ പയസ് ചെറപ്പണത്ത്, അസിസ്റ്റൻറ് വികാരിമാരായ ഫ സിബിൻ വാഴപ്പിള്ളി, ഫ ജോസഫ് തൊഴുത്തിങ്കൽ, ഫ ജോർജ് തേലപ്പിള്ളി, തിരുനാൾ കൺവീനറും ട്രസ്റ്റിയുമായ ഒ എസ് ടോമി, കൈക്കാരന്മാരായ ബാബു കുറ്റിക്കാട്ട് നെയ്യൻ, ഷാജൻ കണ്ടംകുളത്തി, ബിജു പോൾ അക്കരക്കാരൻ, കേന്ദ്ര സമിതി പ്രസിഡൻറ് ജോമി ചേറ്റുപുഴക്കാരൻ, തിരുനാൾ ജോയിൻറ് കൺവീനർമാരായ സിജോ എടുത്തിരുത്തിക്കാരൻ, ഷാജു പാറേക്കാടൻ, രഞ്ജി അക്കരക്കാരൻ, പബ്ലിസിറ്റി കൺവീനർ ബൈജു കൂവപ്പറമ്പിൽ, ജോയിൻറ് കൺവീനർ ജോണി തൊഴുത്തും പറമ്പിൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page