വല്ലക്കുന്ന് : സെന്റ് അല്‍ഫോണ്‍സാ ദൈവാലയത്തില്‍ അത്ഭുതപ്രവര്‍ത്തകയായ വിശുദ്ധ അല്‍ഫോണ്‍സാമ്മയുടേയും ക്രൈസ്തവവിശ്വാസത്തിനു വേണ്ടി ധീരരക്തസാക്ഷിത്വം വരിച്ച വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്തമായ തിരുന്നാള്‍ ആഘോഷിച്ചു. 18,19 ശനി, ഞായര്‍ തീയതികളിലാണ് തിരുന്നാള്‍.
ശനിയാഴ്ച രാവിലെ ദിവ്യബലിക്കുശേഷം പ്രദക്ഷിണമായി തിരുസ്വരൂപങ്ങള്‍ രൂപപന്തലില്‍ പ്രതിഷ്ഠിച്ചു. ഉച്ചയ്ക്ക് ശേഷം കുടുംബകൂട്ടായ്മ അടിസ്ഥാനത്തില്‍ അമ്പ് വീടുകളിലേക്ക് എഴുന്നള്ളിച്ച അമ്പ് പ്രദക്ഷിണങ്ങള്‍ പള്ളിയില്‍ സമാപിച്ചു. പള്ളിയങ്കണത്തില്‍ വെച്ച് നടന്ന കേരളത്തിലെ പ്രമുഖ ബാന്റ്ഗ്രൂപ്പുകളുടെ സൗഹൃദബാന്റ് വാദ്യവും ഏവരുടെയും ശ്രദ്ധയാകർഷിച്ചു.
തിരുന്നാള്‍ ദിനമായ ഞായറാഴ്ച 6.30, 10 മണി, 3 മണി എന്നീ സമയങ്ങളില്‍ വിശുദ്ധ കുര്‍ബ്ബാന ഉണ്ടായിരുന്നു, രാവിലെ 10 മണിക്കുള്ള ആഘോഷമായ തിരുന്നാള്‍ പാട്ടുകുര്‍ബ്ബാനയ്ക്കു സെന്റ് മേരീസ് ചര്‍ച്ച് വീരഞ്ചിറ വികാരി റവ. ഫാ. മെല്‍വിന്‍ പെരേപ്പാടന്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരി പ്രൊഫസര്‍ ഫാ. സിജു കൊമ്പന്‍ സന്ദേശം നല്‍കി. ശേഷം തിരുന്നാള്‍ പ്രദക്ഷിണം പള്ളിയങ്കണത്തില്‍ നിന്നും ആരംഭിച്ച് വൈകീട്ട് പള്ളിയിൽ സമാപിച്ചു.
തിങ്കളാഴ്ച വൈകീട്ട് 5.30-ന് മരിച്ചവരുടെ ഓര്‍മ്മദിനം ആയി ആചരിക്കുന്നു. നവംബര്‍ 26 ഞായറാഴ്ചയാണ് എട്ടാമിടം ആഘോഷിക്കപ്പെടുന്നത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com