ഇരിങ്ങാലക്കുട : നടനകൈരളിയുടെ ‘നേത്രരാഗം’ പരമ്പരയിൽ ശ്രീശങ്കരാചാര്യരുടെ സൗന്ദര്യ ലഹരിയിലെ 9-ആം ശ്ലോകം അഭിനയത്തിൻ്റെ മാധ്യമത്തിൽ നവംബർ 8-ന് വൈകുന്നേരം 6 മണിക്ക് അവതരിപ്പിക്കുന്നു. കൂടിയാട്ടം കലാകാരി കപില വേണു അവതരിപ്പിക്കുന്ന ഈ നാട്യം സംവിധാനം ചെയ്യുന്നത് അഭിനയ ഗുരു വേണുജിയാണ്.
‘പ്രപഞ്ചത്തെയാകെ ദേവിയുടെ ശരീരമായി കണ്ടുകൊണ്ട് ഉള്ളിലേക്ക് തിരിഞ്ഞ് ആത്മാവിന്റെ ലോകത്ത് നടത്തിയ യാത്ര പോലെയാണിത്. കേരളത്തിൻ്റെ നാട്യവേദിയുടെ സാധ്യതകളെക്കുറിച്ച് ബോധാവാനായിരുന്ന ശ്രീശങ്കരാചാര്യർ മനുഷ്യന് തന്റെ അന്തരംഗത്തിൽ നടക്കുന്നതൊക്കെ നേത്രാഭിനയത്തിലൂടെയും മറ്റും പ്രകടിപ്പിക്കാനാവുന്ന സാധ്യതകൾ ഉൾക്കൊണ്ടാണ് സൗന്ദര്യ ലഹരി പോലുള്ള കൃതികൾ രചിച്ചിട്ടുള്ളത് സംവിധായകൻ വേണുജി അഭിപ്രായപ്പെട്ടു.
കലാമണ്ഡലം രാജീവ്, കലാമണ്ഡലം ഹരിഹരൻ, എന്നിവർ മിഴാവിലും കലാനിലയം ഉണ്ണികൃഷ്ണൻ, പി. നന്ദകുമാർ എന്നിവർ ഇടക്കയിലും സരിത കൃഷ്ണകുമാർ ‘താള’ത്തിലും പശ്ചാത്തല മേളം നൽകും. നടനകൈരളിയുടെ കൊട്ടിച്ചേതം സ്റ്റുഡിയോ തിയേറ്ററിലാണ് ചക്രനടനം അവതരിപ്പിക്കും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

