റവനൂ ജില്ല സ്കൂൾ ശാസ്ത്രോത്സവത്തിന് ഇരിങ്ങാലക്കുടയിൽ തുടക്കമായി

ഇരിങ്ങാലക്കുട : 16-ാം മത് റവനൂ ജില്ല സ്കൂൾ ശാസ്ത്രോത്സവം , കേരള സ്‌കൂൾ സ്കിൽ ഫെസ്റ്റിവൽ എന്നിവക്ക് ഇരിങ്ങാലക്കുടയിൽ തുടക്കമായി. പ്രധാന വേദിയായ സെൻ്റ് മേരീസ് എച്ച് .എസ് .എസ് ൽ വിദ്യാഭ്യാസ ഉപഡയറക്ടർ ടി.ഷൈല പതാക ഉയർത്തി. അഡ്വ. തോമസ് ഉണ്ണിയാടൻ എം.എൽ. എ. സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.കെ. സുധീഷ് അധ്യക്ഷത വഹിച്ചു. മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ ചിന്ത ധർമ്മരാജൻ മുഖ്യാതിഥിയായിരുന്നു.

മുൻസിപ്പൽ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺമാരായ പ്രവീൺസ് ഞാറ്റുവെട്ടി, ടി. എ. പോൾ , കൗൺസിലർമാരായ പി.വി. ശിവകുമാർ , ഡെലി സിജു യോഹന്നാൻ , ജില്ല പഞ്ചായത്തംഗം സി. ബി. ഷക്കീല, ഹയർസെക്കണ്ടറി റീജണൽ ഡപൂട്ടി ഡയറക്ടർ ബിയാട്രിസ് മരിയ, വി.എച്ച് എസ്. ഇ. അസി. ഡയറക്ടർ റഹീന . കെ. എ. , ഹയർ സെക്കണ്ടറി ജില്ല കോഡിനേറ്റർ കെ. എ. വർഗ്ഗീസ്, ഡി.ഇ. ഒ. ഉഷ എം. വി ,സ്കൂൾ മാനേജർ ലാസർ കുറ്റിക്കാടൻ, ആൻസൻ ഡൊമിനിക്, ഷീജ ടീച്ചവർ എന്നിവർ പ്രസംഗിച്ചു.

വിദ്യാഭ്യാസ ഉപഡയറ് ഷൈല ടി. സ്വാഗതവും സ്വീകരണ കമ്മററി കൺവീനർ സജി സി പോൾസൺ നന്ദിയും പറഞ്ഞു. തുടർന്ന് വി.എച്ച് എസ്. ഇ സ്‌കിൽ ഫെസ്റ്റിവൽ സ്റ്റാൾ, മീഡിയ ഹബ്ബ് എന്നിവ തോമസ് ഉണ്ണിയാടൻ എം.എൽ എ ഉദ്ഘാടനം ചെയ്തു. ഗ്രീൻ പ്രോട്ടോകോൾ കമ്മറ്റിയുടെ വളണ്ടിയേഴ്സിനുള്ള യൂണിഫോം വിതരണം മുൻസിപ്പൽ നഗരസഭ ഉപാധ്യക്ഷ ചിന്ത ധർമ്മരാജൻ നിർവ്വഹിച്ചു. ഇരിങ്ങാലക്കുട ടൗണിലുള്ള അഞ്ച് സ്കൂളുകളിലായിട്ടാണ് ശാസ്ത്രോത്സവം നടക്കുന്നത്. വെള്ളിയാഴ്ച ( 6.11. 2026 ) വൈകീട്ട് സമാപിക്കും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page