ഇരിങ്ങാലക്കുട : ചെമ്മണ്ടയിലെ ശാരദ ഗുരുകുലത്തിൽ കേന്ദ്രീയ സംസ്കൃത സർവ്വകലാശാലയുടെ ശിക്ഷാശാസ്ത്ര വിഭാഗത്തിലെ (ബി എഡ് ) കുട്ടികൾക്കായി പ്രശിക്ഷണ ശില്പശാല ആരംഭിച്ചു. ഉജ്ജയിൻ പാണിനി സംസ്കൃത യൂണിവേഴ്സിറ്റിയുടെ മുൻ വൈസ് ചാൻസിലരും സംസ്കൃത ഭാരതിയുടെ ദക്ഷിണ ക്ഷേത്ര അധ്യക്ഷനുമായ പ്രൊഫസർ സി ജി വിജയകുമാർ ശില്പശാല ഉദ്ഘാടനം ചെയ്തു. സംസ്കൃതം വീണ്ടും വ്യവഹാരഭാഷയി മാറിക്കൊണ്ടിരിക്കുന്നു എന്നും , വളരെ ലോക പ്രിയമായി വളർന്നു കൊണ്ടിരിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സംസ്കൃത ഭാരതി അഖില ഭാരതീയ കാര്യദർശി വാചസ്പതി പി. നന്ദകുമാർ സംസ്കൃത വിദ്യാർഥികൾക്ക് ആധുനിക വിഷയങ്ങളെ കുറിച്ചുള്ള അവബോധം അനിവാര്യമാണെന്ന് അഭിപ്രായപ്പെട്ടു. അഖില ഭാരതീയ മഹാവിദ്യാലയ കാര്യപ്രമുഖ് ഡോക്ടർ കെ എൻ പത്മകുമാർ സംസ്കൃതം സംസ്കൃത മാധ്യമത്തിലൂടെ പഠിപ്പിക്കുന്നതിനുള്ള പരിശീലനം നൽകി. കേന്ദ്രീയ സംസ്കൃത വിശ്വ വിദ്യാലയം ഗുരുവായൂർ ക്യാമ്പസിലെ ബി എഡ് വിഭാഗത്തിലെ ഡോക്ടർ വേണുഗോപാലറാവു എന്നിവരും ഉദ്ഘാടനത്തിൽ സംബന്ധിച്ച് സംസാരിച്ചു.
ശാരദ ഗുരുകുലം ശിക്ഷണ നിർദേശിക ശ്രീമതി വന്ദന കാര്യശാലയുടെ പ്രത്യേകതയും വിവരണവും നൽകി.ഡോക്ടർ ഫണി പ്രസാദ് സ്വാഗതം പറഞ്ഞു കുമാരി ഗായതി പ്രാർഥന ചൊല്ലി.കേരളം ഒറീസ ബീഹാർ എന്നിവിടങ്ങളിൽ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ പങ്കെടുക്കുന്ന ഈ കാര്യശാല ജൂലൈ നാലിന് സമാപിക്കും.
വിവിധ ദിവസങ്ങളിലായി ഡോക്ടർ എംവി നടേശൻ, എ ഗോപാലകൃഷ്ണൻ, ഡോക്ടർലക്ഷ്മി നാരായണൻ, ഡോക്ടർ പി കെ ശങ്കരനാരായണൻ, പി ആർ ശശി , ശ്രീജ, പൂർണിമ തുടങ്ങിയ സംസ്‌കൃത വിദ്യാഭ്യാസ രംഗത്തെ പ്രമുഖർ ശിൽപ്പശാലയിൽ പങ്കെടുത്ത് ക്ലാസുകൾക്ക് നേതൃത്ത്വം നൽകും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive





