ഇരിങ്ങാലക്കുട : അന്തരിച്ച പ്രമുഖ ചലച്ചിത്ര സംവിധായകൻ മോഹന്റെ അനുസ്മരണ പരിപാടി ഇരിങ്ങാലക്കുടയിൽ സംഘടിപ്പിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു അറിയിച്ചു. ഇരിങ്ങാലക്കുട പൗരാവലിയുടെയും മോഹൻ ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തിൽ ആയിരിക്കും പരിപാടികൾ സംഘടിപ്പിക്കപ്പെടുക.
ജൂൺ 14, 15 തീയതികളിലായി ഇരിങ്ങാലക്കുട ടൗൺഹാളിൽ നടത്താൻ ഉദ്ദേശിക്കുന്ന പരിപാടിയുടെ സംഘാടകസമിതി രൂപീകരണ യോഗം മെയ് 31 ശനിയാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് ഇരിങ്ങാലക്കുട ടൗൺഹാളിൽ നടക്കും. മലയാള ചലച്ചിത്ര മേഖലയിൽ ഇരിങ്ങാലക്കുടയുടെ അഭിമാനമായ സംവിധായകൻ മോഹന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് അനുസ്മരണ പരിപാടി സംഘടിപ്പിക്കപ്പെടുന്നത്.
പരിപാടി വിജയമാക്കുന്നതിന് സാമൂഹ്യ സാംസ്കാരിക കലാ രംഗങ്ങളിൽ പ്രവർത്തിക്കുന്ന മുഴുവൻ പേരെയും സംഘാടകസമിതി യോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി മന്ത്രി ഡോ ആർ ബിന്ദു അറിയിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive