‘വീട്ടിലെ ലൈബ്രറി’ പ്രതിമാസ പുസ്‌തക ചർച്ചയ്ക്ക് തുടക്കമായി

ഇരിങ്ങാലക്കുട : കാറളം വീട്ടിലെ ലൈബ്രറി പ്രതിമാസ പുസ്‌തക ചർച്ചയ്ക്ക് തുടക്കം കുറിച്ചു. വീട്ടിലെ ലൈബ്രറി പ്രഥമ സാഹിത്യ പുരസ്‌കാരം ലഭിച്ച മംഗള കരാട്ടുപറമ്പിലിൻ്റെ ദാര സമന്വയത്തിൻ്റെ പ്രവാചകൻ എന്ന നോവലാണ് ചർച്ച ചെയ്തത് സിസ്റ്റർ ഡോ.റോസ് ആൻ്റോ ഉദ്ഘാടനം ചെയ്തു.



വായനയും എഴുത്തും സാഹിത്യപുരസ്‌കാരവും കലാപരിപാടികളും മാത്രംപോര ഓരോ എഴുത്തുകാരുടെയും പുസ്തകങ്ങൾ സമൂഹത്തിൽ ചർച്ച ചെയ്യപ്പെടേണ്ടത് ഈ വർത്തമാന കാലഘട്ടത്തിൽ ആവശ്യമാണ്. പ്രാചീന കൃതികളും ആധുനികൃതികളും ഉത്താരാധുനിക കൃതികളും ചർച്ചചെയ്യപ്പെടേണ്ടതാണ്. എഴുത്തുകാരൻ തൻ്റെ കൃതിയിലൂടെ സമൂഹത്തിനായി എന്താണ് സംഭാവന ചെയ്യുന്നതെന്ന് അവരെഴുതിയ പുസ്‌തകം ചർച്ച ചെയ്യപ്പെടുമ്പോഴാണ് ആ കൃതി സമൂഹമേറ്റെടുക്കുന്നത്.



റഷീദ് കാറളം അദ്ധ്യക്ഷതവഹിച്ചു. കൃഷ്ണകുമാർ മാപ്രാണം പുസ്തകം അവതരിപ്പിച്ചു. കെ. എൻ. രാമൻ മാഷ്, രാധാകൃഷ്ണൻ വെട്ടത്ത്, എം.എ ഉല്ലാസ്, സുജാത സോമൻ, ആൻ്റണി കൈതാരത്ത്, മോളി പിയൂസ്, ഷൈജൻ കോമ്പരുപറമ്പിൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. മംഗള കരാട്ടുപറമ്പിൽ മറുമൊഴി നൽകി. എം. എ ഉല്ലാസ് സ്വാഗതവും രാധാകൃഷ്ണൻ കിഴുത്താണി നന്ദിയും പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page