ഇരിങ്ങാലക്കുട : എസ്.എൻ.എൽ.പി സ്കൂളിൽ വായനാദിനാചരണം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. സാഹിത്യകാരൻ പി.എൻ. പണിക്കരുടെ സ്മരണകൾ പുതുക്കിക്കൊണ്ട് നടന്ന ചടങ്ങിൽ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്ക പങ്കെടുത്തു. പി.ടി.എ പ്രസിഡന്റ് പ്രിയ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ഹെഡ്മിസ്ട്രസ് ഗോൾഡ എൻ.ബി. അധ്യക്ഷത വഹിച്ചു. അവാർഡ് ജേതാവും കവയിത്രിയുമായ രാധിക സനോജ് മുഖ്യപ്രഭാഷണം നടത്തി. വായനയുടെ പ്രാധാന്യവും പുസ്തകങ്ങളിലൂടെ വ്യക്തിത്വ വികസനം കൈവരിക്കേണ്ടതിന്റെ ആവശ്യകതയും അവർ കുട്ടികൾക്ക് മനസ്സിലാക്കി നൽകി.
“വായന ശീലമാക്കൂ… വിജ്ഞാനം നേടൂ…” എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് സംഘടിപ്പിച്ച പരിപാടിയിൽ രക്ഷിതാക്കളുടെ വായനാനുഭവങ്ങളും ഓർമ്മക്കുറിപ്പുകളും കവിതകളും പങ്കുവെച്ചത് ഏറെ ശ്രദ്ധേയമായി.
സുമിത്ര എൻ.എസ്. നന്ദി രേഖപ്പെടുത്തി. തുടർന്ന് വിദ്യാർത്ഥികൾക്കായി കഥാകഥനവും നാലാം ക്ലാസ് വിദ്യാർത്ഥികളുടെ ദൃശ്യാവിഷ്കാരവും അവതരിപ്പിച്ചു. പരിപാടികൾ കുട്ടികളിൽ വായനയോടുള്ള താൽപര്യം വർധിപ്പിക്കുന്നതിനും പുസ്തകങ്ങളെ അടുത്തറിയുന്നതിനും സഹായകമായി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive





