ഇരിങ്ങാലക്കുട : നാദോപാസന സ്വാതിതിരുന്നാള്‍ നൃത്ത സംഗീതോത്സവം ഇരിങ്ങാലക്കുടയിൽ ആരംഭിച്ചു. ഏപ്രിൽ 11 മുതൽ 14 വരെ ശ്രീ കൂടൽമാണിക്യം ക്ഷേത്രം കിഴക്കേ നടയിൽ ഒരുക്കിയ സ്വാതിതിരുനാൾ സംഗീതോത്സവവേദിയായ കെ. വി. രാമനാഥൻ നഗറിൽ ആണ് സംഗീതോത്സവം നടക്കുന്നത്.
കൂടിയാട്ട കുലപതി വേണു ജി ഉദ്ഘാടന കർമ്മം നിർവഹിച്ചു. നാദോപാസന പ്രസിഡന്റ് സോണിയ ഗിരി അധ്യക്ഷത വഹിച്ചു. ക്യൂബ ട്രേഡ് കമ്മിഷണർ അഡ്വ. കെ.ജി. അനിൽകുമാർ വിശിഷ്ടാതിഥിയായി. അജിത് നമ്പൂതിരി, പുത്തില്ലത്ത് ദാമോദരൻ നമ്പൂതിരി, ഡോ. സി.വി. കൃഷ്ണൻ, അഡ്വ. എ.യു. രഘുരാമപണിക്കർ, കൂടൽമാണിക്യം ചെയർമാൻ അഡ്വ. സി.കെ. ഗോപി, കൗൺസിലർ സ്മിത കൃ ഷ്ണകുമാർ, രേണു രാമനാഥൻ, സുശീല മാരാർ, ജിഷ്ണു, സുചിത്ര വിനയൻ എന്നിവർ സംസാരിച്ചു.
നാദോപാസന വൈസ് പ്രസിഡന്റ് ജിഷ്ണു സനത്ത് സ്വാഗതവും, എക്സിക്യൂട്ടീവ് അംഗം മുരളി ജി പടയാറ്റിൽ നന്ദിയും പ്രകാശിപ്പിച്ചു.
ആദ്യദിവസം ഈ വർഷത്തെ നാദോപാസന- ഗുരുവായൂരപ്പൻ ഗാനാഞ്ജലി പുരസ്കാരം, സീനിയർ വിഭാഗം ഒന്നാം സ്ഥാനം ലഭിച്ച നിരുപമ എസ്. ചിരത്ത്, എറണാകുളം അവതരിപ്പിച്ച സംഗീത കച്ചേരി ഉണ്ടായിരുന്നു. വയലിൻ ആദിത്യ അനിൽ. മൃദംഗം ബാലാജി സുബ്രഹ്മണ്യൻ.
ഉദ്‌ഘാടന സമ്മേളനത്തിന് ശേഷം താള സംഗമം നടന്നു. തവിൽ മന്നാർകുടി വാസുദേവൻ, ഗഞ്ചിറ ബി ശ്രീ സുന്ദരകുമാർ ഗൺജിറ മാൻ, മൃദംഗം അനന്ത ആർ കൃഷ്ണൻ വയലിൻ വിദൂഷി ചാരുമതി രഘുരാമൻ.
നാദോപാസനയും സുന്ദരനാരായണ ഗുരുവായൂരപ്പൻ ഗാനാജ്ഞലിയും, സംയുക്തമായി നടത്തിയ അഖില ഭാതീയ സംഗീത മത്സരം ഒന്നാംസ്ഥാനംലഭിച്ച സീനിയർ വിഭാഗം മത്സരാർത്ഥി്യുടെ ഗുരുനാഥനുള്ള നാദോപാസന-ഗുരുവായുരപ്പന്‍ ഗാനാഞ്ജലി സുവർണ്ണ മുദ്ര കർണ്ണാടക സംഗീതജ്ഞന്‍ സി ആർ വൈദ്യനാഥന് സമ്മാനിച്ചു.
ജൂനിയർ വിഭാഗത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിച്ച ആലാപ് വിനോദൻ, പാർവതി അജയൻ, അനന്യ പാർവതി എന്നിവർക്കും സീനിയർ വിഭാഗം ഒന്നാം സ്ഥാനം ലഭിച്ച നിരുപമ എസ്. ചിരത്ത്, രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയ ർഷാവർമ്മ പി കെ, എറണാകുളം, സൂര്യകിരണൻ സി ആർ, വടമ, മാള എന്നിവർക്ക് സ്വാതിതിരുന്നാള്‍ സംഗീതോത്സവ വേദിയില്‍ വച്ച് സമ്മാനദാനം നിർവഹിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com