ഇരിങ്ങാലക്കുട: 37-ാംമത് വിദ്യാഭ്യാസ ഉപജില്ല സ്കൂൾ കലോത്സവത്തിൽ 609 പോയിൻറ് നേടി നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ കിരീടം കരസ്ഥമാക്കി . 446 പോയിൻറ് നേടി എച്ച് ഡി പി എസ് എച്ച്എസ്എസ് എടതിരിഞ്ഞി രണ്ടാം സ്ഥാനവും 441 പോയിൻറ് നേടി സെൻറ് മേരീസ് എച്ച്എസ്എസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
സമാപന സമ്മേളനം അഡ്വ.തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്ത് സമ്മാനദാനം നിർവഹിച്ചു വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വത്സല ബാബു അധ്യക്ഷത വഹിച്ചു. സിനി ആർട്ടിസ്റ്റ് സൂര്യ സജു മുഖ്യാതിഥിയായി പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡൻ്റുമാരായ കെ എസ് തമ്പി, ഷീജ ഉണ്ണികൃഷ്ണൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ് ജെ ചിറ്റിലപ്പിള്ളി ,പി ജി ഉല്ലാസ്, സിസ്റ്റർ ജസീന ജുബി കെ എസ്, ജോബി സി പി,അനൂപ് മാസ്റ്റർ ,സ്കൂൾ മാനേജർ എസി സുരേഷ് എന്നിവർ പ്രസംഗിച്ചു. പ്രധാന അധ്യാപിക എൻ എസ് രജനിശ്രീ സ്വാഗതവും അസീന പി ബി നന്ദിയും പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

