ഇരിങ്ങാലക്കുട : ചെബൈ സംഗീത കോളേജിലെ സംഗീത വിദ്യാർത്ഥികൾ നയിക്കുന്ന ഗേൾസ് മ്യൂസിക് ബാൻഡ്. 8 വോകലിസ്റ്റും 3 പെർക്യുഷ്നിസ്റ്റും അടങ്ങുന്ന രാഗവല്ലി കേരളത്തിൽ അങ്ങോളമിങ്ങോളം പെർഫോം ചെയ്ത് തുടങ്ങിയിട്ട് 3 വർഷം പിന്നിടുന്നു. ഫ്ലവേഴ്സ് ചാനലിലൂടെയാണ് രാഗവല്ലിയുടെ കടന്ന വരവ്, മണിച്ചിത്രതാഴ് എന്ന സിനിമയിലെ സരസ സുന്ദരി എന്ന പാട്ടിലൂടെ ഇവർ ജനഹൃദയങ്ങളിൽ ഇടം നേടി.
രാഗവല്ലി ആദ്യമായി ഇരിങ്ങാലക്കുടയിൽ എത്തുന്നത് ജൂലൈ 10 മുതൽ 13 വരെ നടക്കുന്ന സി.പി.ഐ തൃശ്ശൂർ ജില്ലാ സമ്മേളനത്തിന്റെ അനുബന്ധ പരിപാടികളുടെ ഭാഗമായിട്ടാണ് . ജൂലൈ 6 വൈകിട്ട് ഏഴിന് പ്രത്യേകം സജ്ജമാക്കിയ ഇരിഞ്ഞാലക്കുട മുൻസിപ്പൽ ടൗൺഹാളിന്റെ മുൻവശത്താണ് മ്യൂസിക് ബാൻഡ് അരങ്ങേറുന്നത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive