കാറളം : അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് കാറളം വിഎച്ച്എസ് സ്കൂളിലെ വിഎച്ച്എസ്ഇ എൻഎസ്എസ് യൂണിറ്റിന്റെയും കരിയർ ഗൈഡൻസ് സെല്ലിന്റേയും ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ലഹരി വിരുദ്ധ റാലിയെ തുടർന്ന് ലഹരി ഉപയോഗങ്ങൾ കൊണ്ടുണ്ടാകുന്ന ദോഷഫലങ്ങൾ വ്യക്തമാക്കുന്ന ഫ്ലാഷ് മോബ് അവതരിപ്പിച്ചു.
കാറളം പഞ്ചായത്ത് ജനപ്രതിനിധികളും നാട്ടുകാരും വിദ്യാർത്ഥികളും പങ്കെടുത്ത പരിപാടി കാറളം പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു പ്രദീപ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബീന സുബ്രഹ്മണ്യം അധ്യക്ഷത വഹിച്ചു. കാറളം വി എച്ച്എസ്ഇ പ്രിൻസിപ്പാൾ വീണ ജെ എസ് സ്വാഗതവും സ്കൂൾ ചെയർമാൻ ഹംദി കെഎസ് നന്ദിയും പറഞ്ഞു.
പി ടി എ പ്രസിഡണ്ട് സന്തോഷ് കെ സി , വാർഡ് മെമ്പർ ടി എസ് ശശികുമാർ, പ്രോഗ്രാം ഓഫീസർ സി പി മായാദേവി, കരിയർ ഗൈഡൻസ് സെൽ കോ-ഓഡിനേറ്റർ നിജി കെ.എസ് തുടങ്ങിയവർ, ആശംസകൾ അർപ്പിച്ചു. തുടർന്ന് സ്കൂളിൽ നടന്ന സ്പെഷ്യൽ അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ, മുഖ്യമന്ത്രിയുടെ സന്ദേശം, സൂംബ ഡാൻസ് തുടങ്ങിയ പരിപാടികളും അവതരിപ്പിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive