തൃശൂർ : മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗൺസിൽ പുറത്തിറക്കുന്ന ‘ സേ, നോ ടു ഡ്രഗ്സ് ‘ ലഹരി വിരുദ്ധഗാനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി.എസ്. പ്രിൻസ് പ്രകാശനം ചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. ഹാരിഫാബി ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്തിൽ നടന്ന ചടങ്ങിൽ ലൈബ്രറി കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം പി.തങ്കം അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ലതചന്ദ്രൻ, രാജൻ നെല്ലായി, കെ.ജി. മോഹനൻ, ഖാദർ പട്ടേപ്പാടം എന്നിവർ സംസാരിച്ചു.
ഖാദർ പട്ടേപ്പാടം എഴുതിയ വരികൾക്ക് ആർ.എൻ. രവീന്ദ്രനാണ് ഈണം പകർന്നത്. രവീന്ദ്രൻ, ഗിരിപ്രിയ എന്നിവരുടേതാണ് ആലാപനം. ആമുഖ അവതരണം നിർവ്വഹിച്ചത് കേന്ദ്ര -സംസ്ഥാന അധ്യാപക അവാർഡ് ജേതാവും നടവരമ്പ് ഗവ. ഹയർ സെക്കൻ്ററി സ്കൂളിലെ അധ്യാപികയുമായ സി.ബി. ഷക്കീല ടീച്ചറാണ്.
മുഴുവൻ ലൈബ്രറി ബാലവേദികളിലും ഗാനം സംഗീത ശില്പമായി അവതരിപ്പിക്കും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive