മാപ്രാണം : കേന്ദ്രമന്ത്രി സുരേഷ് ഗോപി കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ ആത്മഹത്യ ചെയ്തവരുടെ മൂന്നു കുടുംബാംഗങ്ങളെ കണ്ടു സംസാരിച്ചു സഹായങ്ങൾ വാഗ്‌ദാനം ചെയ്തു
മാപ്രാണം പള്ളിക്ക് സമീപമുള്ള ഏറാട്ട്പറമ്പിൽ ദേവസ്സിയുടെ വസതിയിൽ വച്ച് ശനിയാഴ്ച രാവിലെ നടന്ന കൂടിക്കാഴ്ചയിൽ ആലപ്പാടൻ ജോസ്, തളിയക്കാട്ടിൽ മുകുന്ദൻ എന്നിവരുടെ കുടുംബാംഗങ്ങളെയാണ് അദ്ദേഹം കണ്ടത്.
കരുവന്നൂർ ബാങ്കിൽ നിന്ന് നിക്ഷേപ തുകകൾ അടക്കമുള്ളവ തിരികെ ലഭിക്കാനുള്ളവരുടെ വിവരങ്ങൾ തയാറാക്കി കൊടുക്കുവാൻ കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞതായി ഏറാട്ട്പറമ്പിൽ ദേവസ്സി ആദേഹവുമായുള്ള സംഭാഷണത്തിന് ശേഷം ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിനോട് പറഞ്ഞു.
കേന്ദ്ര ഹോം മിനിസ്ട്രിയിലേക്ക് ഇത് കൊടുക്കുമെന്നും സുരേഷ് ഗോപി പറഞ്ഞതായി ദേവസ്സി അറിയിച്ചു. മറ്റെല്ലാ പ്രതീക്ഷകളും അസ്തമിച്ചെന്നും, സുരേഷ് ഗോപിയുടെ ഇടപെടലിൽ താൻ അടക്കമുള്ള സഹകാരികൾക്ക് പ്രതീക്ഷയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബി.ജെ.പി തൃശൂർ സൗത്ത് ജില്ലാ പ്രസിഡണ്ട് എ ആർ ശ്രീകുമാർ, മണ്ഡലം പ്രസിഡണ്ട് ആർച്ച അനീഷ്, മുൻ മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട, മണ്ഡലം ജന:സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്, വി സി രമേഷ്,
ഭാരവാഹികളായ രമേഷ് അയ്യർ, ജോജൻ കൊല്ലാട്ടിൽ,ടി ഡി സത്യദേവ്, ശ്യാംജി മാടത്തിങ്കൽ, ലിഷോൺ ജോസ്, ലാമ്പി റാഫേൽ,ടി രമേഷ്,അജീഷ് പൈക്കാട്ട്,ശ്രീജേഷ് എന്നിവർ കേന്ദ്രമന്ത്രി സുരേഷ് ഗോപിയോടൊപ്പം ഉണ്ടായിരുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive