ഇരിങ്ങാലക്കുട : പോലീസ് സ്മൃതിദിനത്തോട് അനുബന്ധിച്ച് കാട്ടൂർ ജനമൈത്രി പോലീസും കാറളം ഗവണ്മെന്‍റ് ഹൈസ്കൂൾ സ്റ്റുഡന്‍റ്സ് പോലീസ് കേഡറ്സും സംയുക്തമായി സൈക്കിൾ റാലി സംഘടിപ്പിച്ചു. റാലി കാറളം പഞ്ചായത്ത് പ്രസിഡന്റ് സീമ പ്രേം രാജ് ഫ്ലാഗ് ഓഫ് ചെയ്തു. സ്കൂൾ എച്എം ജിജി സന്നിഹിതരായിരുന്നു. ജനമൈത്രി ബീറ്റ് ഓഫീസർ ധനേഷ്, ശബരികൃഷ്ണ, അബീഷ്, ഷൌക്കർ എന്നിവർ റാലിക്ക് നേതൃത്വം നൽകി.
റാലി കാറളം, ചെമ്മണ്ട, കിഴുത്താണി, താണിശ്ശേരി, കാട്ടൂർ മാർക്കറ്റ് വഴി കാട്ടൂർ പോലീസ് സ്റ്റേഷനിൽ അവസാനിച്ചു. റാലിക്ക് കാട്ടൂർ പോലീസ് ഇൻസ്‌പെക്ടർ ശ്രീ ജയേഷ് ബാലൻ സ്വീകരണം നൽകി. റാലിക്ക് അഭിസംബോധന ചെയ്ത് എഎസ്ഐ ശ്രീസജീവ്, ശബരികൃഷ്ണൻ എന്നിവർ സംസാരിച്ചു. തുടർന്ന് പ്രത്യേകം ഒരുക്കിയ സ്മൃതി മണ്ഡപത്തിൽ എല്ലാവരും പുഷ്പാർച്ചന നടത്തി.
കുട്ടികൾക്ക് ലഖുഭക്ഷണം നൽകുകയും സ്റ്റേഷന്‍റെ പ്രവർത്തനം വിവരിച്ചു കൊടുക്കുകയും ചെയ്തു. പോലീസ് ഓഫീസർമാരായ കൊച്ചുമോൻ, സിജു കുമാർ, പിആർഒ ശ്രീജിത്ത്, ഷാഫി യൂസഫ് ജനമൈത്രി സമിതി അംഗങ്ങൾ ആയ നസിർ, വാസു, എസ് പി സി ടീച്ചർമാരായ മിനി, റിയാസ് എന്നിവർ കുട്ടികൾക്കൊപ്പം ഉണ്ടായിരുന്നു. അമ്പതോളം കുട്ടികൾ റാലിയിൽ പങ്കെടുത്തു
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com