തോരണയുദ്ധം കൂടിയാട്ടം നിർവ്വഹണം സഹിതം സമ്പൂർണ്ണമായി കൂടൽമാണിക്യം ക്ഷേത്രം കൂത്തമ്പലത്തിൽ ആഗസ്റ്റ് 3 മുതൽ 8 വരെ

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ദേവസ്വത്തിന്‍റെ ആഭിമുഖ്യത്തിൽ ക്ഷേത്രം കൂത്തമ്പലത്തിൽ തോരണയുദ്ധം കൂടിയാട്ടം നിർവ്വഹണം സഹിതം സമ്പൂർണ്ണമായി ആഗസ്റ്റ് 3 മുതൽ 8 വരെ വൈകിട്ട് 6.30ന് നടത്തപ്പെടുന്നു. ക്ഷേത്രം പാരമ്പര്യ അവകാശികളായ അമ്മന്നൂർ ചാക്യാർ മഠം ഗുരു അമ്മന്നൂർ കുട്ടൻചാക്യാരുടെ നേതൃത്വത്തിലാണ് അവതരണം നടക്കുന്നത്.


രാമായണം കഥാഭാഗവും, മഹാകവി ഭാസൻ രചിച്ചു എന്നും പറയപ്പെടുന്ന അഭിഷേകനാടകത്തിലെ മൂന്നാമങ്കമായ തോരണയുദ്ധത്തിൽ ഹനൂമാൻ, സീതാദർശനത്തിനു ശേഷം അശോകവനികോദ്യാനം നശിപ്പിയ്ക്കുന്നതും, ഇന്ദ്രജിത്തിന്റെ ബ്രഹ്മാസ്ത്രം കൊണ്ട് പിടിച്ചുകെട്ടി രാവണസഭയിലെത്തി രാവണനോടൊപ്പത്തിനൊപ്പം ഇരുന്ന് ശ്രീരാമനെ സ്തുതിയ്ക്കുന്നതും, അത് കേട്ട് ക്രുദ്ധനായ രാവണൻ ഹനൂമാന്റെ വാലിൽ തീകൊടുക്കുവാൻ രാക്ഷസരോട് കല്പിയ്ക്കുന്നതും, ശ്രീരാമന് സീതയെ തിരിച്ചുകൊടുക്കാൻ അഭ്യർത്ഥിയ്ക്കുന്ന വിഭീഷണനെ രാവണൻ ലങ്കയിൽ നിന്ന് പറഞ്ഞയയ്ക്കുന്നതുമാണ് കഥാഭാഗം.


ബുധനാഴ്ച ശങ്കുകർണ്ണൻ എന്ന ഉദ്യാനപാലകന്റെ പുറപ്പാട് ആണ്. രാവണൻ സ്വയം നിർമ്മിച്ച അശോകവനിക എന്ന ഉദ്യാനം ഒരു വാനരൻ നശിപ്പിച്ചത് കണ്ട് പ്രാണനും കൊണ്ട് ഓടിവന്ന് വിവരം രാവണനെ അറിയിയ്ക്കാൻ പോകുന്നതാണ് ആദ്യദിവസത്തെ കഥാഭാഗം.

തുടർന്നുള്ള ദിവസങ്ങളിൽ കൂടിയാട്ടത്തിന്റെ പ്രധാന സങ്കേതവും, പ്രയോക്താവിന്റെ അഭിനയപാടവത്തിന് ഉരകല്ലുമായ നിർവ്വഹണമാണ് അവതരിപ്പിയ്ക്കുന്നത്.


ഡോ. അമ്മന്നൂർ രജനീഷ് ചാക്യാർ, അമ്മന്നൂർ മാധവ് ചാക്യാർ, പി.കെ. ഹരീഷ് നമ്പ്യാർ, നേപത്ഥ്യ ജിനേഷ് നമ്പ്യാർ, ശരത് നാരായണൻ നമ്പ്യാർ, ഡോ. അപർണ്ണ നങ്ങ്യാർ, ഇന്ദിര നങ്ങ്യാർ, ദേവി നങ്ങ്യാർ, കലാമണ്ഡലം സതീശൻ എന്നിവർ പങ്കെടുക്കുന്നു.

continue reading below...

continue reading below..

വാർത്തകൾ തുടർന്നും ലഭിക്കുവാൻ

join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
follow facebook
https://www.facebook.com/irinjalakuda
follow instagram
https://www.instagram.com/irinjalakudalive/
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O