കളത്തുംപടി ശ്രീ ദുർഗ്ഗാദേവി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം ഏപ്രിൽ 13,14,15 തീയതികളിൽ

ഇരിങ്ങാലക്കുട : കളത്തുംപടി ശ്രീ ദുർഗ്ഗാദേവി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം ഏപ്രിൽ 13 14 15 തീയതികളിൽ ആഘോഷിക്കും. പതിമൂന്നാം തീയതി വൈകിട്ട് 7 മണി മുതൽ പിന്നണി ഗായിക ദുർഗ്ഗാ വിശ്വനാഥ് നയിക്കുന്ന ഗാനമേള. പതിനാലാം തീയതി വൈകിട്ട് 6 30 ന് കാട്ടൂർ എൻഎസ്എസ് വനിത സമാജം അവതരിപ്പിക്കുന്ന തിരുവാതിരക്കളി, ഏഴു മണി മുതൽ ശ്രീ ധർമ്മശാസ്താ കൈകൊട്ടിക്കളി സംഘം ചാത്തക്കുടം അവതരിപ്പിക്കുന്ന കൈകൊട്ടിക്കളി, 7 30ന് അപർണ്ണ രാമചന്ദ്രൻ അവതരിപ്പിക്കുന്ന ഭരതനാട്യം, എട്ടുമണിക്ക് തെക്കേ മനവലശ്ശേരി എൻഎസ്എസ് വനിതാസമാജം അവതരിപ്പിക്കുന്ന തിരുവാതിരക്കളി, 8 30 ന് കിഴുത്താണി വനിതാ സംഘം അവതരിപ്പിക്കുന്ന തിരുവാതിരക്കളി.

പതിനഞ്ചാം തീയതി താലപ്പൊലി ദിനത്തിൽ രാവിലെ 7 .30 മുതൽ പ്രശസ്ത സോപാന വാനമ്പാടി ആശാ സുരേഷ് സോപാന സംഗീതം അവതരിപ്പിക്കുന്നു ബ്രാഹ്മണിപ്പാട്ട് പൊങ്കാല നിവേദ്യം ഉച്ചപൂജ എന്നിവയും. ഉച്ചതിരിഞ്ഞ് മൂന്നുമണിക്ക് ശ്രീ കൂടൽമാണിക്യം പള്ളിവേട്ട ആൾത്തറയിൽ നിന്നും പഞ്ചവാദ്യത്തോട് കൂടി കാഴ്ച ശിവേലി എഴുന്നള്ളിപ്പ്.

Continue reading below...

Continue reading below...


തുടർന്ന് ക്ഷേത്ര മതിൽക്കകത്ത് അജയ് ഇരിങ്ങാലക്കുട നയിക്കുന്ന പാണ്ടിമേളം.6.30ന് ചുറ്റുവിളക്ക് നിറമാല ദീപാരാധന തുടർന്ന് നൃത്ത നൃത്യങ്ങൾ അവതരിപ്പിക്കുന്നത് ഭരത് വിദ്യുത് മണ്ഡൽ. 8.30 മുതൽ ഇരട്ട തായമ്പക അവതരണം കലാമണ്ഡലം ജിനേഷ് കലാമണ്ഡലം സുമേഷ്.10.30 മുതൽ പ്രാദേശിക താലം വരവ്. രാത്രി 12 30ന് വിളക്കെഴുന്നള്ളിപ്പ് ക്ഷേത്ര ആൽത്തറ മുതൽ പാണ്ടിമേളം. വൈകിട്ട് 8 മണി മുതൽ പ്രസാദഊട്ട് ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.


ക്ഷേത്രം സെക്രട്ടറി മനോജ് കുമാർ കെ ക്ഷേത്രം പ്രസിഡൻറ് ജയരാമൻ ഇ. മുകുന്ദപുരം എൻഎസ്എസ് താലൂക്ക് യൂണിയൻ സെക്രട്ടറി രവീന്ദ്രൻ കെ, ക്ഷേത്ര ക്ഷേമസമിതി കമ്മിറ്റി അംഗം മാധവിക്കുട്ടി എന്നിവർ ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ ചേർന്ന വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.


.

വാർത്തകൾ തുടർന്നും മൊബൈലിൽ ലഭിക്കുവാൻ

▪ follow & like facebook https://www.facebook.com/irinjalakuda
▪ join whatsapp news
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD