ഇരിങ്ങാലക്കുട : അമ്മന്നൂർ ഗുരുകുലത്തിൽ നടന്ന് വരുന്ന ഗുരുസ്മരണ മഹോത്സവത്തിന്റെ രണ്ടാം ദിനം സുഭദ്രാധനഞ്ജയം രണ്ടാമങ്കം കൂടിയാട്ടം അരങ്ങേറി കൃഷ്ണനും ബലരാമനും കൂടി രൈവതകത്തിലെ ഉദ്യാനത്തിൽ വന്ന് ഉദ്യാനം കാണുന്നതും കൃഷ്ണ സത്യാഭാമ സംഭാഷണ രംഗവുമാണ് അരങ്ങേറിയത് കൃഷ്ണനായി സൂരജ് നമ്പ്യാരും ബലരാമനായി ഗുരുകുലം തരുണും അരങ്ങത്തെത്തി.
മിഴാവിൽ കലാമണ്ഡലം രാജീവ്, കലാമണ്ഡലം ഹരിഹരൻ, കലാമണ്ഡലം നാരായണൻ നമ്പ്യാർ, കലാമണ്ഡലം വിനീഷ് എന്നിവരും ഇടക്കയിൽ കലാനിലയം ഉണ്ണികൃഷ്ണൻ മൂർക്കനാട് ദിനേശ് വാര്യർ എന്നിവരും താളത്തിൽ ഗുരുകുലം അക്ഷര, ഗുരുകുലം അതുല്യ,ഗുരുകുലം അഞ്ജന എന്നിവരും ചമയത്തിൽ കലാനിലയം ഹരിദാസും പങ്കെടുത്തു.
കൂടിയാട്ടത്തിന് മുന്നോടിയായി ഡോ. സി കെ ജയന്തി ഗ്രന്ഥ പാഠവും രംഗപാഠങ്ങളും കൂടിയാട്ടത്തിൽ എന്നവിഷയത്തിൽ പ്രഭാഷണം അവതരിപ്പിച്ചു.
ചരമദിനമായ ജൂലൈ 1 ന് ശനിയാഴ്ച 5 മണിക്ക് ആരംഭിക്കുന്ന അനുസ്മരണ യോഗം ബഹു. ഉന്നത വിദ്യാഭ്യാസ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ഡോ. R. ബിന്ദു ഉദ്ഘാടനം ചെയ്യും തുടർന്ന് മായാസീതാങ്കം കൂടിയാട്ടം അരങ്ങേറും ലക്ഷ്മണനായി സൂരജ് നമ്പ്യാരും സീതയായി കപില വേണുവും രാവണനായി ഗുരുകുലം കൃഷ്ണ ദേവും അരങ്ങത്തെത്തും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com