വല്ലക്കുന്ന് : വല്ലക്കുന്ന് സെന്റ് അല്‍ഫോണ്‍സാ ദൈവാലയത്തില്‍ അത്ഭുതപ്രവര്‍ത്തകയായ വിശുദ്ധ അല്‍ഫോണ്‍സാമ്മയുടേയും ക്രൈസ്തവവിശ്വാസത്തിനുവേണ്ടി ധീരരക്തസാക്ഷിത്വം വരിച്ച വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്തമായ തിരുന്നാളിന് ഹൊസൂര്‍ രൂപത മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ പൊഴലിപറമ്പില്‍ കൊടിയേറ്റി. നവംബര്‍ 18,19 ശനി, ഞായര്‍ തീയതികളിലാണ് തിരുന്നാള്‍.
നവംബര്‍ 9 മുതല്‍ 17 വരെ എല്ലാദിവസവും വൈകീട്ട് 5.30-ന് വിശുദ്ധകുര്‍ബ്ബാന, ലദീഞ്ഞ്, നൊവേന, തിരുശേഷിപ്പ് വന്ദനം, പ്രദക്ഷിണം എന്നിവ ഉണ്ടായിരിക്കുന്നതാണ്. നവംബര്‍ 12 ഞായറാഴ്ച രാവിലെ 6.15ന് ആണ് വിശുദ്ധകുര്‍ബ്ബാന, ലദീഞ്ഞ്, നൊവേന, തിരുശേഷിപ്പ് വന്ദനം, പ്രദക്ഷിണം എന്നിവ നടത്തപ്പെടുക.
നവംബര്‍ 18 ശനിയാഴ്ച രാവിലെ 6.30-ന്റെ ദിവ്യബലിക്കുശേഷം പ്രദക്ഷിണമായി തിരുസ്വരൂപങ്ങള്‍ രൂപപന്തലില്‍ പ്രതിഷ്ഠിക്കുന്നു. ഉച്ചയ്ക്ക് 1 മണി മുതല്‍ കുടുംബകൂട്ടായ്മ അടിസ്ഥാനത്തില്‍ അമ്പ് വീടുകളിലേക്ക് എഴുന്നള്ളിക്കുന്നു. വൈകീട്ട് 11.30-ന് അമ്പ് പ്രദക്ഷിണങ്ങള്‍ പള്ളിയില്‍ സമാപിക്കുന്നു. ശനിയാഴ്ച വൈകീട്ട് 6.30ന് പള്ളിയങ്കണത്തില്‍ വെച്ച് കേരളത്തിലെ പ്രമുഖ ബാന്റ്ഗ്രൂപ്പുകളുടെ സൗഹൃദബാന്റ് വാദ്യം ഉണ്ടായിരിക്കുന്നതാണ്.
തിരുന്നാള്‍ ദിനമായ നവംബര്‍ 19 ഞായറാഴ്ച 6.30, 10 മണി, 3 മണി എന്നീ സമയങ്ങളില്‍ വിശുദ്ധ കുര്‍ബ്ബാന ഉണ്ടായിരിക്കുന്നതാണ്. രാവിലെ 10 മണിക്കുള്ള ആഘോഷമായ തിരുന്നാള്‍ പാട്ടുകുര്‍ബ്ബാനയ്ക്കു സെന്റ് മേരീസ് ചര്‍ച്ച് വീരഞ്ചിറ വികാരി റവ. ഫാദര്‍.മെല്‍വിന്‍ പെരേപ്പാടന്‍ മുഖ്യകാര്‍മ്മികത്വം വഹിക്കുകയും ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരി പ്രൊഫസര്‍ ഫാദര്‍.സിജു കൊമ്പന്‍ സന്ദേശം നല്‍കുന്നതുമായിരിക്കും. ശേഷം തിരുന്നാള്‍ പ്രദക്ഷിണം പള്ളിയങ്കണത്തില്‍ നിന്നും ആരംഭിച്ച് വൈകീട്ട് 7 മണിക്ക് സമാപിക്കുന്നു.
നവംബര്‍ 20 തിങ്കളാഴ്ച വൈകീട്ട് 5.30-ന് മരിച്ചവരുടെ ഓര്‍മ്മദിനം ആയി ആചരിക്കുന്നു. നവംബര്‍ 26 ഞായറാഴ്ചയാണ് എട്ടാമിടം ആഘോഷിക്കപ്പെടുന്നത്. തിരുന്നാളിന്റെ സുഗമമായ നടത്തിപ്പിന് വിപുലമായ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com