ഇരിങ്ങാലക്കുട : ജില്ലയിലെ കുപ്രസിദ്ധ ഗുണ്ടയായ ഡൈമണ്‍ എന്നറിയപ്പെടുന്ന ചൊവ്വൂര്‍ മാളിയേക്കല്‍ വീട്ടില്‍ ജിനു ജോസിനെ (28) കാപ്പ ചുമത്തി തടങ്കലിലാക്കി. ഇരട്ട കൊലപാതകം, പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെയുളള രണ്ട് വധശ്രമക്കേസ്സുകള്‍ തുടങ്ങി 9 ഓളം കേസ്സുകളില്‍ പ്രതിയാണ്.
മരണ വീട്ടില്‍ സംഘര്‍ഷം നടക്കുന്നതറിഞ്ഞ് സ്ഥലത്തെത്തിയ ചേര്‍പ്പ് പോലീസ് സ്റ്റേഷനിലെ സുനില്‍കുമാര്‍ എന്ന പോലീസ് ഉദ്യോഗസ്ഥനെ തലയ്ക്ക് വെട്ടി ഗുരുതരമായി പരിക്കേല്‍പ്പിച്ചിരുന്നു. ഈ കേസ്സില്‍ ജാമ്യത്തില്‍ ഇറങ്ങുവാന്‍ ഇരിക്കെയാണ് കാപ്പ ചുമത്തിയത്. തൃശ്ശൂര്‍ റൂറല്‍ ജില്ല പോലീസ് മേധാവി ഐശ്യര്യ ഡോംഗ്രെ ഐ.പി.എസ് നല്കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ തൃശ്ശൂർ ജില്ല കളക്ടര്‍ കൃഷ്ണ തേജാ ഐ എ എസ് ആണ് തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചത്.
ചേര്‍പ്പ് പോലീസ് സ്റ്റേഷന്‍ സബ്ബ് ഇന്‍സ്പെക്ടര്‍മാരായ ശ്രീലാല്‍, അജയഘോഷ്, സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ ജ്യോതിഷ് കുമാര്‍, സോഹന്‍ലാല്‍, വിനോദ്, ശരത്ത് എന്നിവര്‍ ഉള്‍പ്പെട്ട സംഘം കാപ്പ നടപടികള്‍ സ്വീകരിക്കുന്നതിലും പ്രതിയെ അറസ്റ്റ് ചെയ്യുന്നതിലും പങ്ക് വഹിച്ചത്.
▪ join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ subscribe YouTube Channel
https://www.youtube.com/irinjalakudanews