ഇരിങ്ങാലക്കുട : ലോക ഓസോൺ ദിനത്തിൽ പ്രകൃതി സംരക്ഷണത്തിന്‍റെയും മലിനീകരണ നിയന്ത്രണത്തിന്‍റെയും സന്ദേശമുയർത്തി O3 മാതൃകയിൽ കുട ചൂടി എൻ.എസ്.എസ് വോളണ്ടിയേഴ്സ് പ്രതീകാത്മക കവചം തീർത്തു. കുടകൾ വെയിലിൽ നിന്നും മഴയിൽ നിന്നും നമ്മളെ സംരക്ഷിക്കുന്നതു പോലെ ഓസോൺ പാളി ഭൂമിയെ സംരക്ഷിക്കുന്നു എന്ന ആശയം വിദ്യാർത്ഥികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
കൂടാതെ ചായം പൂശിയ കൈകൾ പേപ്പറിൽ പതിച്ചുകൊണ്ട് ഓസോൺ പാളിയെ സംരക്ഷിക്കുന്നതിനുള്ള പ്രതിജ്ഞ എടുക്കുകയും പോസ്റ്റർ രചനാ മത്സരം നടത്തുകയും ചെയ്തു. പ്രിൻസിപ്പാൾ രാജലക്ഷ്മി ആർ, പ്രോഗ്രാം ഓഫീസർ ലസീദ എം എ, അധ്യാപകരായ ഡോ കാവ്യ, സുരേഖ, ഷമീർ എന്നിവർ നേതൃത്വം നൽകി.
▪ join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ subscribe YouTube Channel
https://www.youtube.com/irinjalakudanews