ഇരിങ്ങാലക്കുട : കേരള സംസ്ഥാന യുവജന കമ്മീഷന്‍റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട നമ്പൂതിരീസ് ബി.എഡ് കോളേജിൽ ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. ഹരിനാരായണൻ സെമിനാർ ഉദ്ഘാടനം നിർവഹിച്ചു. സിവിൽ എക്‌സൈസ് ഓഫീസർ സാബു വിഷയാവതരണം നടത്തി.
യുവജന കമ്മീഷൻ കോ -ഓർഡിനേറ്റർമാരായ ആർ.എൽ ശ്രീലാൽ, കെ.എ. അഖിലേഷ് എന്നിവർ കമ്മീഷൻ പ്രവർത്തനങ്ങൾ വിശദീകരിച്ചു. യൂണിയൻ ചെയർമാൻ മുഹമ്മദ് റിൻഷാദ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ആർട്സ് ക്ലബ്ബ് സെക്രട്ടറി ആയിഷ സ്വാഗതവും യു.യു.സി അമർനാഥ് നന്ദിയും പറഞ്ഞു.
▪ join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ subscribe YouTube Channel
https://www.youtube.com/irinjalakudanews