ഡിസംബർ 10 മനുഷ്യാവകാശ ദിനം – ഇരിങ്ങാലക്കുട നഗരസഭയും എക്സൈസ് വകുപ്പും സംയുക്തമായി വിമുക്തി ക്വിസ്, പോസ്റ്റർ രചന എന്നിവ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : മനുഷ്യാ വകാശ ദിനമായി ആചരിക്കുന്ന ഡിസംബർ 10 ന് ഇരിങ്ങാലക്കുട നഗരസഭയും എക്സൈസ് വകുപ്പും സംയുക്തമായി വിമുക്തി ക്വിസ്, പോസ്റ്റർ രചന എന്നിവ സംഘടിപ്പിച്ചു. നഗരസഭാ ചെയർപേഴ്സൺ സുജാ സഞ്ജീവ് കുമാർ ഉദ്ഘാടനം നിർവ്വഹിച്ചു.

വൈസ് ചെയർമാൻ ടി വി ചാർളി അദ്ധ്യക്ഷത വഹിക്കുകയും അംബികാ പള്ളിപ്പുറം സ്വാഗതം ആശംസിക്കുകയും ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ ജെയ്സൺ പാറേക്കാടൻ, ഫെനി എബിൻ വെള്ളാനിക്കാരൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

വിമുക്തി ക്വിസിന് സിവിൽ എക്സൈസ് ഓഫീസർ രാജേന്ദ്രൻ നേതൃത്വം നൽകി. ഇന്ത്യൻ സ്വച്ഛതാ ലീഗുമായി ബന്ധപ്പെട്ട പെൻസിൽ ഡ്രോയിംഗ്, വിമുക്തി ക്വിസ്, പോസ്റ്റർ രചന മത്സര വിജയികൾക്ക് സമ്മാനദാനം നിർവ്വഹിച്ചു.

continue reading below...

continue reading below..

You cannot copy content of this page