പള്ളിയില്‍ പോയി മടങ്ങുകയായിരുന്ന സ്ത്രിയുടെ മാല ബൈക്കിലെത്തി പൊട്ടിച്ച സംഘത്തിലെ 2 പേരെ ഇരിങ്ങാലക്കുട പോലീസ് കസ്റ്റഡിയിലെടുത്തു

ഇരിങ്ങാലക്കുട : വെള്ളാങ്കല്ലൂരില്‍ പള്ളിയില്‍ പോയി മടങ്ങുകയായിരുന്ന സ്ത്രിയുടെ മാല പൊട്ടിച്ച കേസിൽ രണ്ട്പേരെ ഇരിങ്ങാലക്കുട പോലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളം സ്വദേശികളായ ഇമ്മാനുവേൽ , സുഹൈൽ എന്നിവരെയാണ് ഇരിങ്ങാലക്കുട ഡിവൈഎസ് പി ബാബു കെ തോമസ് രൂപികരിച്ച ഇരിങ്ങാലക്കുട സി ഐ അനീഷ് കരീമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.


വെള്ളാങ്കല്ലൂര്‍ പള്ളിയില്‍ ദുഖവെള്ളിയാചരണത്തിന്‍റെ ഭാഗമായുള്ള പ്രാര്‍ത്ഥന കഴിഞ്ഞ് മടങ്ങുകയായിരുന്ന മഞ്ഞളി കോലംങ്കണ്ണി ബാബുവിന്റെ ഭാര്യ റാണിയുടെ അഞ്ച് പവനോളം വരുന്ന മാലയാണ് ആഢംബര ബൈക്കിലെത്തിയ രണ്ടംഗ സംഘം പൊട്ടിച്ച് കടന്ന് കടഞ്ഞത്. പ്രദേശത്തെ സി.സി ക്യാമറകൾ പരിശോധിച്ചതിൽ പ്രതികളെ കുറിച്ച് പോലീസിന് എകദേശ ധാരണ ലഭിച്ചിരുന്നു.


തുടർന്ന് ഹൈവെകളിലേയും ടോൾ പ്ലസ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ നൂറ്റി അമ്പതോളം സി.സി ക്യാമറകളും പരിശോധിക്കുകയും, സൈബർ സെലിന്‍റെ സഹായതാലുമാണ് പ്രതികളെ പിടികൂടാൻ സാധിച്ചത്. തങ്ങളെ ഒരിക്കലും പിടികൂടാൻ സാധിക്കില്ലെന്ന ആത്മവിശ്വസത്തിൽ കഴിയുകയായിരുന്നു പോലീസ് എത്തുന്നതുവരെ പ്രതികൾ.

ഒന്നാം പ്രതി ഇമ്മാനുവൽ എളമക്കര സ്റ്റേഷനിൽ മാരക ലഹരി മരുന്നായ MDMA കേസ്സിലെ പ്രതിയാണ്. ഭാര്യയും 3 വയസ്സായ കുട്ടിയുമുള്ള ഇയാൾ ഇപ്പോൾ കൊല്ലം സ്വദേശിയായ ഒരു യുവതിക്കൊപ്പമാണ് താമസം. മദ്യത്തിനും ലഹരിമരുന്നു ഉപയോഗവും ആർഭാട ജീവിതരീതിയുമാണ് ഇയാളുടേത്.

രണ്ടാം പ്രതി സുഹൈദ് കള്ളനോട്ട് കേസ്സിലെ പ്രതിയുമാണ്. മറ്റൊരു യുവതിക്കൊപ്പം വീട് വാടകയ്ക്ക് എടുത്ത് താമസിച്ച് ഓൺലൈനിൽ പരസ്യം നൽകി ഉഴിച്ചിൽ കേന്ദ്രം നടത്തിവരികയാണ്


മാലമോഷണം ഉൾപെടെ നിരവധി കേസുകളിൽ പ്രതികളാണ് പിടിയിലായവർ. ഇരിങ്ങാലക്കുട എസ്.ഐ. എം.എസ് ഷാജൻ, സീനിയർ സി.പി.ഒ മാരായ ഇ.എസ്. ജീവൻ , സോണി സേവ്യർ, വി.വി.നിധിൻ സി.പി.ഒ മാരായ കെ.എസ്.ഉമേഷ്, എസ്.സജു , എസ്. സന്തോഷ് കുമാർ, മുകേഷ്, എം.ഷംനാഫ് എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘാംഗങ്ങൾ.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page