ഡോ ആർ ബിന്ദുവിന്‍റെ തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് എതിർ സ്ഥാനാർത്ഥി അഡ്വ തോമസ് ഉണ്ണിയാടൻ നൽകിയ ഹർജി ഹൈക്കോടതി തള്ളി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട എം.എൽ.എയും മന്ത്രിയുമായ ഡോ ആർ ബിന്ദുവിന്‍റെ തിരഞ്ഞെടുപ്പ് ചോദ്യം ചെയ്തു എതിർ സ്ഥാനാർത്ഥിയായിരുന്ന അഡ്വ തോമസ് ഉണ്ണിയാടൻ നൽകിയ ഹർജി ഹൈക്കോടതി തള്ളി. ഹർജിയിൽ വ്യക്തമായ വസ്തുതകൾ ഇല്ലെന്ന് ജസ്റ്റിസ് സോഫി തോമസ് കണ്ടെത്തി. മന്ത്രി ഡോ ആർ ബിന്ദു സമർപ്പിച്ച തടസവാദം കോടതി അംഗീകരിച്ചു.

Continue reading below...

Continue reading below...


തിരഞ്ഞെടുപ്പ് സമയത്ത് പ്രൊഫസ്സർ പദവി കാട്ടി പ്രചാരണം നടത്തിയെന്ന് കാണിച്ചാണ് എതിർ സ്ഥാനാർഥിയായിരുന്ന തോമസ് ഉണ്ണിയാടൻ ഹൈക്കോടതിയിൽ തിരഞ്ഞെടുപ്പ് ഹർജി ഫയൽ ചെയ്തത്.

വാർത്തകൾ തുടർന്നും മൊബൈലിൽ ലഭിക്കുവാൻ

▪ follow & like facebook https://www.facebook.com/irinjalakuda
▪ join whatsapp news
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD