കുട്ടികളെയും സമൂഹത്തെയും നന്മകൾ പഠിപ്പിക്കുന്ന സാഹിത്യകാരനായിരുന്നു കെ.വി രാമനാഥൻ മാസ്റ്റർ എന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ

ഇരിങ്ങാലക്കുട : കുട്ടികളെ പഠിപ്പിച്ച അധ്യാപകനായതിനു ശേഷം കുട്ടികളെയും സമൂഹത്തെയും നന്മകൾ പഠിപ്പിക്കുന്ന സാഹിത്യകാരനായിരുന്നു കെ വി രാമനാഥൻ മാസ്റ്റർ എന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. കഴിഞ്ഞ ദിവസം അന്തരിച്ച പ്രസിദ്ധ ബാല സാഹിത്യകാരനായ കെ വി രാമനാഥൻ മാസ്റ്ററുടെ വീട്ടിൽ സന്ദർശനം നടത്തി സംസാരിക്കുകയായിരുന്നു ആദ്ദേഹം .

എഴുത്തുകാരൻ എന്ന നിലയിൽ സമൂഹത്തോട് കാണിക്കേണ്ട ഉത്തരവാദിത്വങ്ങൾ എല്ലാം നന്നായി നിറവേറ്റിയിട്ടാണ് മാഷ് കടന്നുപോയതെന്നു മന്ത്രി അനുസ്മരിച്ചു. രാമനാഥൻ മാസ്റ്റർ സമൂഹത്തിനു പ്രത്യേകിച്ച് കുട്ടികൾക്ക് നൽകിയ സംഭാവനകൾ നമ്മുടെ നാട് എന്നും സ്മരിക്കും എന്നും മന്ത്രി കൂട്ടിച്ചേർത്തു.

Continue reading below...

Continue reading below...


ബുധനാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു ഇരിങ്ങാലക്കുട പാലസ് റോഡിലുള്ള രാമനാഥൻ മാസ്റ്ററുടെ വസതിയായ പൗർണ്ണമിയിലേക്ക് മന്ത്രിയുടെ സന്ദർശനം. രാമനാഥൻ മാസ്റ്ററുടെ പത്നി രാധ ടീച്ചറെയും മക്കളായ രേണു രാമനാഥ് , ഇന്ദുകല, മരുമകൻ അഡ്വ അജയൻ, പേരക്കുട്ടി അന്തകൃഷ്ണൻ എന്നിവരെ അദ്ദേഹം നേരിൽ കണ്ട് അനുശോചനം അറിയിച്ചു.

ഉല്ലാസ് കള്ളക്കാട്ട്, കെ ആർ വിജയ, ജയൻ അരിമ്പ്ര എന്നിവർ മന്ത്രിയെ അനുഗമിച്ചിരുന്നു. അരമണിക്കൂറിലധികം രാമനാഥൻ മാസ്റ്ററുടെ കുടുംബത്തോടൊപ്പം ചിലവഴിച്ചിട്ടാണ് അദ്ദേഹം തിരിച്ചത്.

വാർത്തകൾ തുടർന്നും മൊബൈലിൽ ലഭിക്കുവാൻ

▪ follow & like facebook https://www.facebook.com/irinjalakuda
▪ join whatsapp news
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD