തൊമ്മാന : ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനോടുള്ള അവഗണനക്കെതിരെ മാർച്ച് 15 ന് വിളംബരം ചെയ്ത കല്ലേറ്റുംകര വികസന സമരം 7-ാം നാൾ തൊമ്മാനയിൽ സമരാഗ്നി ജ്വലനം നടന്നു. ആളൂർ ഗ്രാമപഞ്ചായത്ത് 23-ാം വാർഡ് മെമ്പർ മേരി ഐസെക് ഉദ്ഘാടനം ചെയ്തു. ബിജു ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ചു.
കെ പി കുരിയൻ, ഡോ. മാർട്ടിൻ പി പോൾ, ഫിറോസ് വല്ലക്കുന്ന്, ജോൺ കോക്കാട്ട്, മുരളി കുഴിക്കാട്ടുപുറം, സുരേഷ് കല്ലിങ്ങപ്പുറം, ജോസ് കുഴുവേലി, സുരേഷ് പൊറ്റയ്ക്കൽ, ഷാജു പൊറ്റയ്ക്കൽ, ജോസ് കോക്കാട്ട്, പ്രഭാകരൻ, ബിജു കൊടിയൻ, ഡേവിസ് ഇടപ്പിള്ളി, വർഗ്ഗീസ് പന്തലൂക്കാരൻ, കെ എഫ് ജോസ്, സോമൻ ശാരദാലയം, ഉണ്ണികൃഷ്ണൻ പുതുവീട്ടിൽ, ആന്റോ പുന്നേലി പറമ്പിൽ, ഐ കെ ചന്ദ്രൻ, കെ കെ റോബി, ശശി ശാരദാലയം തുടങ്ങിയവർ പങ്കെടുത്തു.
8-ാം ദിവസം മാർച്ച് 22 ശനിയാഴ്ച ആളൂരിൽ വൈകിട്ട് സമരാഗ്നി ജ്വലനം മാള ബ്ലോക്‌പഞ്ചായത്ത് സ്റ്റാൻറിംഗ് കമ്മറ്റി അദ്ധ്യക്ഷ ബിന്ദു ഷാജു ഉദ്ഘാടനം നിർവഹിക്കും . ജോസ് മാഞ്ഞൂരാൻ, എ.സി. ജോൺസൺ, പാപ്പച്ചൻ വാഴപ്പിള്ളി, കൊച്ചുത്രേസ്യ ദേവസി എന്നിവർ പങ്കെടുക്കും
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive