സ്കൗട്ട്സ് & ഗൈഡ്സ് ലഹരി വിമുക്ത നവകേരളം ജില്ലാതല ഉദ്ഘാടനം ഇരിങ്ങാലക്കുട ജില്ലാ ഹെഡ് കോട്ടേഴ്സിൽ നടന്നു

ഇരിങ്ങാലക്കുട : കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സംസ്ഥാന അസോസിയേഷന്റെ ലഹരി വിമുക്ത നവകേരളം പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ശനിയാഴ്ച ഇരിങ്ങാലക്കുട ജില്ലാ ഹെഡ് കോട്ടേഴ്സിൽ വച്ച് സിവിൽ എക്സൈസ് ഓഫീസർ ജദീർ പി എം നിർവഹിച്ചു.

ഒരു വർഷത്തെ പ്രവർത്തനത്തിന് വേണ്ടി ജില്ലയിലെ ഹയർ സെക്കൻഡറി സ്കൂളുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 101 സ്കൗട്ട്, ഗൈഡ് , റോവർ, റേഞ്ചർ കുട്ടികളുടെ ലഹരി വിരുദ്ധ പ്രവർത്തന സേന രൂപീകരിച്ചു, ഹയർ സെക്കൻ്ററി അധ്യാപകർക്കായി ഏകദിന സെമിനാറും നടത്തി.

സെമിനാർ എ.എസ്. ഒ .സി നൂറൽ അമിൻ ഉദ്ഘാടനം ചെയ്തു. ഐഷാബി പി എം ( ഡി ടി സി )യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ സെക്രട്ടറി ഡോമിനിക് പാറേക്കാട്ട് സ്വാഗതവും പിജി കൃഷ്ണനുണ്ണി (ഡി.ടി സി എസ്.) ഡി. ഒ. സി മാരായ ജയപ്രകാശൻ, ജോയ്സി കെ. കെ, ഹയർ സെക്കൻഡറി കോഡിനേറ്റർ പ്രസീത ടി.എൻ എന്നിവർ ആശംസകൾ നേരുകയും ചെയ്തു ജോയിൻ്റ് സെക്രട്ടറി ബിൻസി തോമസ് നന്ദി പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page