സെന്റ് ജോസഫ്സ് കോളജ് കോമേഴ്‌സ് അസോസിയേഷന് തുടക്കമായി

ഇരിങ്ങാലക്കുട : സെന്റ് ജോസഫ്സ് കോളജ് (ഓട്ടോണമസ്), ഇരിങ്ങാലക്കുടയിലെ കൊമേഴ്സ് സെൽഫ് ഫിനാൻസിങ് വിഭാഗത്തിന്റെ അസോസിയേഷനായ ‘കൊമേറ’ 2026 ന്റെ ഉദ്ഘാടനം മിലാന്റിക് സി.ഇ.ഒ. മിലൻ പോൾ നിർവഹിച്ചു.



സംരംഭകത്വം, കോർപ്പറേറ്റ് ലോകത്തെ അവസരങ്ങൾ, തൊഴിൽമേഖലയിലെ പുതിയ പ്രവണതകൾ എന്നിവയെ ആസ്പദമാക്കി മുഖ്യഥിതി വിദ്യാർഥികളുമായി ആശയവിനിമയം നടത്തി. ഉദ്ഘാടനച്ചടങ്ങിനുശേഷം വിദ്യാർഥികളുമായി സംവേദനാത്മക സെഷനും സംഘടിപ്പിച്ചു. വിദ്യാർഥികളുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും പ്രചോദനാത്മക അനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്തു.



കോളജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ സിജി പി.ഡി. അധ്യക്ഷത വഹിച്ചു. സെൽഫ് ഫിനാൻസിങ് കോർഡിനേറ്റർ ഡോ. സിസ്റ്റർ റോസ് ബാസ്റ്റിൻ ആശംസകൾ അർപ്പിച്ചു. വകുപ്പ് മേധാവി മിസ്. റോജി ജോർജ് നന്ദിപ്രസംഗം നടത്തി.



ഉദ്ഘാടനച്ചടങ്ങിന് ശേഷം വിദ്യാർഥികളുടെ കോർപ്പറേറ്റ് ഫാഷൻ ഷോ ശ്രദ്ധേയമായി. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page