ഇരിങ്ങാലക്കുട : പടിയൂരിൽ നിന്നും തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് പോകുന്ന കെ എസ് ആർ ടി സി സർവ്വീസ് തിങ്കളാഴ്ച മുതൽ ആരംഭിക്കുമെന്ന് മന്ത്രി ഡോ ആർ ബിന്ദു അറിയിച്ചു. ഇരിങ്ങാലക്കുട കെഎസ്ആർടിസി ഓപ്പറേറ്റിങ് സെന്ററിൽ നിന്നുമാണ് പുതിയ സർവീസ് ആരംഭിക്കുന്നത്. പടിയൂർ ഗ്രാമ പഞ്ചായത്ത് പരിസരത്ത് ഞായറാഴ്ചഉച്ചതിരിഞ്ഞ് 2 മണിക്ക് ബസ്സ് ഫ്ലാഗ് ഓഫ് ചെയ്യും.
രാവിലെ 6.20 ന് ഇരിങ്ങാലക്കുട കെ എസ് ആർ ടി സി സ്റ്റാൻഡിൽ നിന്നും ആരംഭിക്കുന്ന സർവ്വീസ് പ്രൈവറ്റ് ബസ് സ്റ്റാൻഡ്, ഠാണാ, ചന്തക്കുന്ന്, എടതിരിഞ്ഞി, വളവനങ്ങാടി വഴി മതിലകം ടോൾ കടവിലെത്തി അവിടെ നിന്നും 7 മണിക്ക് മെഡിക്കൽ കോളേജിലേക്കുള്ള സർവ്വീസ് ആരംഭിക്കും.
വളവനങ്ങാടി, പടിയൂർ ഗ്രാമ പഞ്ചായത്ത് ഓഫീസ്, എടതിരിഞ്ഞി, പൂച്ചക്കുളം, കണ്ഠേശ്വരം അമ്പലം, കൂടൽമാണിക്യം ക്ഷേത്രം, പ്രൈവറ്റ് ബസ് സ്റ്റാൻഡ്, ഠാണാ, ഊരകം, തൃശ്ശൂർ, വെളപ്പായ വഴി മെഡിക്കൽ കോളേജിൽ രാവിലെ 9.40 ന് എത്തിച്ചേരും.
മെഡിക്കൽ കോളജിൽ നിന്നും വൈകീട്ട് 5 മണിക്ക് തൃശ്ശൂർ, ഊരകം, ഇരിങ്ങാലക്കുട, കൂടൽമാണിക്യം ക്ഷേത്രം, കണ്ഠേശ്വരം ക്ഷേത്രം, എടതിരിഞ്ഞി, വളവനങ്ങാടി വഴി കൊടുങ്ങല്ലൂരിൽ രാത്രി 7.40 ന് എത്തി അവിടെ നിന്നും അപ്പോൾ തന്നെ തിരിച്ച് രാത്രി 8.30 ന് കെ,എസ്,ആർ,ടി,സി ബസ് സ്റ്റാൻഡിൽ സർവ്വീസ് അവസാനിപ്പിക്കും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

