സർക്കാർ ഓഫീസുകളിൽ വായന മൂലകൾക്ക് തുടക്കം

ഒഴിവ് വേളകളിൽ ജീവനക്കാർക്കും ഓഫീസാവശ്യങ്ങൾക്കായി കാത്തിരിക്കേണ്ടിവരുന്ന പൊതുജനങ്ങൾക്കും ഉപകാരപ്രദമാകത്തക്കവിധത്തിലാണ് വായനമൂലകൾ സജ്ജീകരിച്ചിട്ടുള്ളത്

ഇരിങ്ങാലക്കുട : ഭാഷാ വാരാചരണത്തിന്‍റെ സമാപനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട അഡീഷണൽ ജില്ലാ ട്രഷറിയിലും സബ് രജിസ്ട്രാർ ഓഫീസിലും വായന മൂലകൾ പ്രവർത്തനമാരംഭിച്ചു.

ഒഴിവ് വേളകളിൽ ജീവനക്കാർക്കും ഓഫീസാവശ്യങ്ങൾക്കായി കാത്തിരിക്കേണ്ടിവരുന്ന പൊതുജനങ്ങൾക്കും ഉപകാരപ്രദമാകത്തക്കവിധത്തിലാണ് വായനമൂലകൾ സജ്ജീകരിച്ചിട്ടുള്ളത്.

ട്രഷറിയിൽ പുസ്തകശാലയും രജിസ്ടാർ ഓഫീസിൽ ആനുകാലിക ശേഖരവുമാണ് ജില്ലാ ലൈബ്രറി കൗൺസിൽ നിർവ്വാഹക സമിതി അംഗം ഖാദർ പട്ടേപ്പാടം ഉദ്ഘാടനം നിർവഹിച്ചത്.

ജില്ലാ ട്രഷറി ഓഫീസർ സുമിത്, അസിസ്റ്റന്റ് ജില്ലാ ട്രഷറി ഓഫീസർ രഞ്ജിത് കുമാർ, സബ്‌ട്രഷറി ഓഫീസർ അജയൻ , സബ് രജിസ്റ്റ്രാർ കെ.എ. റസീന, ഹെഡ് ക്ലർക്ക് എം.വി.ബാബു എന്നിവർ പരിപാടികളിൽ സംസാരിച്ചു.

join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
follow facebook
https://www.facebook.com/irinjalakuda
follow instagram
https://www.instagram.com/irinjalakudalive/
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
subscribe YouTube Channel
https://www.youtube.com/irinjalakudanews

You cannot copy content of this page