ഇരിങ്ങാലക്കുട : യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍റെ ഇന്ത്യാ സന്ദർശനത്തിൽ പ്രതിഷേധിച്ചും ആയുധ കച്ചവടത്തിൽ ഇന്ത്യയെ കൂടി പങ്കാളിയാക്കാനുള്ള കേന്ദ്ര സർക്കാർ നയത്തിനെതിരായും സി.ഐ.ടി.യു ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ടൗണിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.
സി.പി.ഐ.എം ഏരിയ സെക്രട്ടറി വി.എ മനോജ് കുമാർ ഉദ്‌ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് സി.ഡി സിജിത്ത്, അദ്ധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി കെ.എ ഗോപി സ്വാഗതവും ട്രഷറർ ഇ.ആർ വിനോദ് നന്ദിയും പറഞ്ഞു. പ്രകടനത്തിന് കെ.കെ ജോളി, അജിത രാജൻ, സി.വൈ ബെന്നി, വി.കെ ബൈജു, പി.എസ് വിശ്വംഭരൻ, വി.എ അനീഷ്, തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com