ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട മാർക്കറ്റ് റോഡിലെ കുഴിയിൽ വീണ് ലോറി ഉടമ ബിജോയ് മരിച്ച സംഭവത്തിൽ റോഡുകളുടെ ശോചനീയാവസ്ഥക്ക് കാരണക്കാരായ നഗരസഭ അധികൃതർക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണം എന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രതിഷേധിച്ചു.
ബിജോയുടെ മരണകാരണം മറച്ചു വെച് തെറ്റായ പ്രസ്താവന പുറത്തു വിട്ട ചെയർപേഴ്സൺ സുജസഞ്ജീവ് കുമാറിനെതിരെയും ഇരിങ്ങാലക്കുട സഹകരണ ആശുപത്രിക്കെതിരെയും ഡിവൈഎഫ്ഐ പ്രധിഷേധം അറിയിച്ചു.
ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗവും ഇരിങ്ങാലക്കുട ബ്ലോക്ക് സെക്രെട്ടറിയുമായ ഐ വി സജിത്ത് യോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് അഖിൽ ലക്ഷ്മണൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ജോയിന്റ് സെക്രട്ടറി ശരത് സ്വാഗതവും എസ്എഫ്ഐ ഏരിയ സെക്രട്ടറി നവ്യ നന്ദിയും പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com