വൈലോപ്പിള്ളി അനുസ്മരണവും കാവ്യസദസ്സും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് ഇരിങ്ങാലക്കുട മേഖല കമ്മിറ്റിയും കാവ്യശിഖയും ചേർന്ന് ഇരിങ്ങാലക്കുട ടൗൺഹാളിൽ വൈലോപ്പിള്ളി അനുസ്മരണവും കാവ്യ സദസും സംഘടിപ്പിച്ചു. പി കെ ഭരതൻ മാസ്റ്റർ വൈലോപ്പിള്ളി അനുസ്മരണം നടത്തി. കെ.എൻ. സുരേഷ് കുമാർ അധ്യക്ഷം വഹിച്ചു.

പ്രൊഫ സാവിത്രി ലക്ഷ്മണൻ, ഡോ. കെ. രാജേന്ദ്രൻ, വി. എൻ. കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു .പ്രൊഫ ലക്ഷ്മണൻ നായർ, രാമചന്ദ്രൻ കാട്ടൂർ ,പി എൻ സുനിൽ, കൃഷ്ണകുമാർ മാപ്രാണം, രാധാകൃഷ്ണൻ കിഴുത്താണി, രാധാകൃഷ്ണൻ വെട്ടത്ത്, രേഖ. സി.ജി, നന്ദന കൃഷ്ണകുമാർ, കെ. വേണുഗോപാൽ, വിനോദ് എടതിരിഞ്ഞി, ആൻറണി കൈതാരത്ത്, മീര മാധവൻ, സുധീഷ് അമ്മവീട്, സ്വരാജ് .പി.ടി ജോസ് മഞ്ഞില, റഷീദ് കാറളം തുടങ്ങിയവർ കവിതകൾ അവതരിപ്പിച്ചു.

ഷെറിൻ അഹമ്മദ് സ്വാഗതം പറഞ്ഞു. രവീന്ദ്രൻ നന്ദി പറഞ്ഞു. ഓണത്തോട് അനുബന്ധിച്ച് മേഖല കമ്മിറ്റി നടത്തിയ മത്സരത്തിൽ വിജയിച്ചവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page