ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയുടെ ആഭിമുഖ്യത്തിൽ വയോജന ദിനത്തിന്‍റെ ഭാഗമായി നടത്തിയ വയോജന സംഗമം നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലകുട ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ വൈസ് ചെയർമാൻ ടി വി ചാർളി അദ്ധ്യക്ഷത വഹിച്ചു.
സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ഫെനി എബിൻ വെള്ളാനിക്കാരൻ, അംബിക പള്ളിപ്പുറത്ത്, ജെയ്സൺ പാറേക്കാട്, അഡ്വ ജിഷ ജോബി, കൗൺസിലർമാരായ അവിനാശ് ഒ എസ്, സോണിയ ഗിരി, കെ ആർ വിജയ, സന്തോഷ് ബോബൻ, അൽഫോൻസ തോമസ്, പി ടി ജോർജ്ജ്, ICDS സൂപ്പർവൈസർ ബീന എൻ യു, വയോമിത്രം മെഡിക്കൽ ഓഫീസർ ഡോ ഫാസിദ് പി എം എന്നിവർ ആശംസകൾ അറിയിച്ചു .
41 വാർഡുകളിലെ വയോജന ക്യാമ്പിൽ നിന്നും വയോജന ക്ലബ്ബിൽ നിന്നുമായി 633 ഓളം വയോജനങ്ങൾ സംഗമത്തിൽ പങ്കെടുത്തു. തുടർന്ന് വയോജനങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും നടന്നു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെയും സെന്‍റ് ജോസഫ്‌സ് കോളേജിലെയും എൻഎസ്എസ് വോളന്റീർസ് സംഗമത്തിന് നേതൃത്വം നൽകി.
ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി സി ഷിബിൻ സ്വാഗതവും കോർഡിനേറ്റർ ശരത് എ ർ നന്ദിയും പറഞ്ഞു
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com