സി.ഐ.ടി.യു, എ.ഐ.കെ.എസ് കെ.എസ്.കെ.ടി.യു സംയുക്താഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഡൽഹി കർഷക സമരത്തിൽ ലംഖിപൂർ ഖേരിയിൽ കർഷകരെ വാഹനം കയറ്റിക്കൊല ചെയ്ത കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകനേയും കൂട്ടാളികളെയും സംരക്ഷിക്കുന്ന കേന്ദ്രസർക്കാരിനെതിരെ സി.ഐ.ടി.യു, എ.ഐ .കെ.എസ് കെ.എസ്.കെ.ടി.യു സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചും ധർണ്ണയും സി.പി.ഐ എം ഏരിയ സെക്രട്ടറി വി.എ. മനോജ് കുമാർ ഉദ്ഘാടനം നിർവ്വഹിച്ചു.

കർഷക സംഘം ഏരിയ സെക്രട്ടറി ടി.ജി. ശങ്കരനാരായണൻ അദ്ധ്യക്ഷത വഹിച്ചു.സി.ഐ.ടി.യു ഏരിയ സെക്രട്ടറി കെ.എ. ഗോപി , കെ.എസ്. കെ.ടി.യു. ഏരിയ പ്രസിഡന്റ് കെ.കെ.സുരേഷ്, ബാബു .കെ.എസ്, കെ.ടി.യു ജില്ലാ കമ്മിറ്റി അംഗം മല്ലിക ചാത്തുക്കുട്ടി, സി.ഐ.ടി.യു. ഏരിയാ പ്രസിഡന്‍റ് സി.ഡി. സിജിത്ത് എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. കർഷക തൊഴിലാളി യൂണിയൻ ഏരിയാ സെക്രട്ടറി കെ.വി മദനൻ സ്വാഗതവും, കർഷക സംഘം ഏരിയ പ്രസിഡന്‍റ് ടി.എസ് സജീവൻ നന്ദിയും പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page