ഇരിങ്ങാലക്കുട : തൃശ്ശൂർ കൊടുങ്ങല്ലൂർ റൂട്ടിൽ സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക് മൂലം ചൊവ്വാഴ്ച രാവിലെ മുതൽ ഈ റൂട്ടിൽ ബസ്സുകൾ ഓട്ടം നിലച്ചു. കഴിഞ്ഞദിവസം കരുവന്നൂർ ചെറിയ പാലത്തിന്റെ സമീപം റോഡ് പണി നടക്കുന്നഇടത്ത് ഒറ്റവരി ഗതാഗതമുള്ള ഭാഗത്ത് സ്വകാര്യബസ്സും കാറും തമ്മിലുണ്ടായ തർക്കത്തെ തുടർന്നു ഒരു സംഘർഷം ഉണ്ടായിരുന്നു . ഇതിൽ സ്വകാര്യ ബസ്സിനെതിരെ ചേർപ്പ് പോലീസ് നടപടിയെടുത്തതിന് പ്രതിഷേധ സൂചകമായാണ് ചൊവ്വാഴ്ച രാവിലെ മുതൽ തൃശ്ശൂർ കൊടുങ്ങല്ലൂർ റൂട്ടിലെ സ്വകാര്യ ബസ്സുകൾ മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ചത്.
സ്കൂൾ കോളേജ് തുറന്ന സമയം ആയതിനാൽ മിന്നൽ സമരം അറിയാതെ ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിൽ വിദ്യാർത്ഥികൾ അടക്കം വലിയൊരു കൂട്ടം യാത്രക്കാർ ബസ് കിട്ടാതെ വലഞ്ഞു. മറ്റു റൂട്ടുകളിൽ നിന്ന് തൃശ്ശൂർ ഭാഗത്തേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസ്സുകൾ ഇരിങ്ങാലക്കുടയിൽ സർവീസ് അവസാനിപ്പിച്ചു.
ബസ്റ്റാൻഡിൽ നിന്ന് മറ്റു ഭാഗങ്ങളിലേക്ക് സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നുണ്ട് അതിന് ഇതുവരെ തടസ്സം നേരിട്ടിട്ടില്ല . കെഎസ്ആർടിസി ഒരു ബസ് തൃശ്ശൂർ ഭാഗത്തേക്ക് രാവിലെ ഓടിച്ചിരുന്നു.
ഒറ്റവരി ഗതാഗതം ഉള്ള റോഡിപ്പണി നടക്കുന്ന മേഖലകളിൽ വൺവേ തെറ്റിച്ചെത്തുന്ന വാഹനങ്ങളുമായി സ്വകാര്യ ബസ്സുകൾ സ്ഥിരമായി തർക്കത്തിൽ ഏർപ്പെടാറുണ്ട് . തൃശ്ശൂർ കൊടുങ്ങല്ലൂർ റൂട്ടിൽ പൊതുവേ പലയിടത്തും ഗതാഗതക്കുണ്ട് . അതിനാൽ തന്നെ ഏറെ സമയം നഷ്ടപ്പെടുന്നതായി സ്വകാര്യ ബസ് ജീവനക്കാർ പറയുന്നു . അതിന്മേൽ കൂനിന്മേൽകുരു പോലെ വൺ തെറ്റിച്ചെത്തുന്ന വാഹനങ്ങൾ വീണ്ടും ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നതാണ് പ്രശ്നങ്ങൾക്ക് കാരണം എന്ന് ഇവർ പറയുന്നു .
ഇതിന് പരിഹാരമായി ഒറ്റവരി ഗതാഗതമുള്ളിടത്ത് റോഡ് നിർമ്മാണ കമ്പനിയുടെയും, പോലീസിന്റെയും സാന്നിദ്ധ്യം തുടക്കത്തിൽ ഉണ്ടായിരുന്നു . ഒരു പരിധിവരെ ഗതാഗതം നിയന്ത്രിക്കുന്നതിന് ഇത് സഹായകമായിരുന്നു . എന്നാൽ പതിയെ ഈ സംവിധാനം അപ്രത്യക്ഷമാകുകയായിരുന്നു.

RELATED NEWS ബസ് സമരം തൽകാലം അവസാനിച്ചു, പക്ഷെ റോഡിലെ പ്രശ്നങ്ങൾ ഇനിയും തുടരും
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive