മുരിയാട് : കോൺഗ്രസ് മുരിയാട് മണ്ഡലം കമ്മിറ്റിക്ക് സ്വന്തമായി നിർമിക്കുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നാമധേയത്തിലുള്ള ഓഫിസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം ജൂൺ 5 വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 4 മണിക്ക് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ നിർവഹിക്കും.
തുടർന്ന് നടക്കുന്ന പൊതുസമ്മേളനം വി.ഡി.സതീശൻ ഉദ്‌ഘാടനം ചെയ്യും. ഡി സി സി പ്രസിഡന്റ് ജോസഫ് ടാജറ്റ് അധ്യക്ഷത വഹിക്കും. കെ പി സി സി മുൻ ജനറൽ സെക്രട്ടറി എം.പി.ജാക്സൺ മുഖ്യാതിഥിയായിരിക്കും. മുരിയാട് പഞ്ചായത്തിന് സമീപം മണ്ഡലം കമ്മിറ്റി വാങ്ങിയ 4 സെൻറ് സ്ഥലത്ത് രണ്ടു നിലകളിലായി 1500 ചതുരശ്ര അടി വിസ്‌തീർണമുള്ള കെട്ടിടമാണ് നിർമിക്കുന്നത്.
ചടങ്ങിൽ ഡി സി സി സെക്രട്ടറിമാരായ ആന്റോ പെരുമ്പുള്ളി, കെ.കെ. ശോഭനൻ, സോണിയ ഗിരി, സതീഷ് വിമലൻ, ബ്ളോക് പ്രസിഡന്റ് സോമൻ ചിറ്റേത്ത്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുശീൽ ഗോപാൽ, കോൺഗ്രസ് ബ്ളോക് വൈസ് പ്രസിഡന്റുമാരായ തോമസ് തത്തംപിള്ളി, ശ്രീജിത്ത് പട്ടത്ത്, ഗംഗാദേവി സുനിൽ, ജനറൽ സെക്രട്ടറിമാരായ വിബിൻ വെള്ളയത്ത്, ലിജോ മഞ്ഞളി, ജോമി ജോൺ, നിർമാണ കമ്മിറ്റി രക്ഷാധികാരിമാരായ എൻ.എൽ.ജോൺസൺ, മുരളി മഠത്തിൽ, ട്രഷറർ ഭരതൻ മുല്ലക്കൽ,
മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മോളി ജേക്കബ്, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സനൽ കല്ലൂക്കാരൻ, ജനറൽ സെക്രട്ടറി എബിൻ ജോൺ, മണ്ഡലം പ്രസിഡന്റ് ജസ്റ്റിൻ ജോർജ്, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് തുഷം സൈമൺ, എന്നിവർ ആശംസകൾ നേർന്ന് സംസാരിക്കും. നിർമാണ കമ്മിറ്റി ചെയർമാൻ മണ്ഡലം പ്രസിഡന്റ് സാജു പാറേക്കാടൻ സ്വാഗതവും നിർമാണ കമ്മിറ്റി കൺവീനർ ബ്ളോക് ജനറൽ സെക്രട്ടറി എം.എൻ.രമേശ് നന്ദിയും പറയും.
ഇതോടൊപ്പം കോൺഗ്രസ് മുരിയാട് മണ്ഡലം കമ്മിറ്റിയുടെ സാമൂഹ്യ സേവന പദ്ധതിയായ “കൈത്താങ്ങ്” പദ്ധതിയുടെ ഭാഗമായി അർഹതപ്പെട്ടവർക്ക് ആശ്വാസം എന്ന നിലയിൽ ഒരു പെൻഷൻ പദ്ധതി പ്രഖ്യാപിക്കുകയാണ്. എല്ലാ മാസവും പഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട അർഹതപ്പെട്ടവർക്ക് 500 രൂപ വീതമുള്ള സഹായമാണ് ഇതിലൂടെ നൽകുക. ഇതിന്റെ ഉദ്‌ഘാടനവും പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ നിർവഹിക്കും. ഉദ്‌ഘാടനത്തോടനുബന്ധിച്ച് പഞ്ചായത്തിലെ മുഴുവൻ ആശാ വർക്കർമാർക്കും സഹായധനം കൈമാറും.
ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റും നിർമാണ കമ്മിറ്റി ചെയർമാനുമായ സാജു പാറേക്കാടൻ, കോൺഗ്രസ് ബ്ളോക് വൈസ് പ്രസിഡന്റ് തോമസ് തത്തംപിള്ളി, കോൺഗ്രസ് ബ്ളോക് ജനറൽ സെക്രട്ടറിയും നിർമാണ കമ്മിറ്റി കൺവീനറുമായ എം.എൻ.രമേശ്, നിർമാണ കമ്മിറ്റി ട്രഷറർ ഭരതൻ മുല്ലക്കൽ, കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറിയും പബ്ലിസിറ്റി കമ്മിറ്റി കൺവീനറുമായ വിബിൻ വെള്ളയത്ത് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive