ദനഹതിരുനാൾ 2025 ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട : സെൻ്റ് തോമസ് കത്തീഡ്രലിൽ 2025 ജനുവരി 11,12,13 തിയതികളിൽ നടത്തുന്ന ദനഹ തിരുനാളിൻ്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം കത്തീഡ്രൽ വികാരി ഫാ. ഡോ. പ്രൊഫ. ലാസർ കുറ്റിക്കാടൻ നിർവ്വഹിച്ചു.

സഹവികാരിമാരായ ഫാ. ഹാലിറ്റ് തുലാപറമ്പൻ, ഫാ. ഗ്ലിഡിൻ പഞ്ഞിക്കാരൻ, ഫാ. ജോസഫ് പയ്യപ്പിള്ളി, കൈക്കാരൻമാരായ തിമോസ് പാറേക്കാടൻ, സി. എം. പോൾ ചാമപറമ്പിൽ, ബാബു ജോസ് പുത്തനങ്ങാടി, ജോമോൻ തട്ടിൽ മണ്ടി ഡേവി, തിരുനാൾ ജനറൽ കൺവീനർ സെബി അക്കരക്കാരൻ, ജോയിൻ്റ് കൺവീനർമാരായ സാബു കുനൻ, പൗലോസ് താണിശ്ശേരിക്കാരൻ, കേന്ദ്രസമിതി പ്രസിഡൻ്റ് ജോമി ചേറ്റുപുഴക്കാരൻ, സോഷ്യൽ ആക്ഷൻ പ്രസിഡൻ്റ് ടോണി ചെറിയാടൻ, വിവിധ കമ്മറ്റി കൺവീനർമാർ, ജോ. കൺവീനർമാർ, കുടുംബസമ്മേളന ഭാരവാഹികൾ. സംഘടനാ ഭാരവാഹികൾ, ഇടവകാംഗങ്ങൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive


You cannot copy content of this page